ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തുന്ന വി.എം. വിനുവിന്‍റെ ‘കുട്ടിമാമ’ ചിത്രീകരണം പുരോഗമിക്കുന്നു

മുടി നന്നായി ചീകിയൊതുക്കി മീശ മുകളിലേക്ക് അല്‍പ്പം പിരിച്ചുവച്ച് സന്തോഷംനിറഞ്ഞ ഭാവത്തോടെ ഇരിക്കുന്ന ശ്രീനിവാസന്‍... ആലത്തൂരിനടുത്തുള്ള കാവശ്ശേരിയിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമാ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം. ശേഖരന്‍കുട്ടി... Read More

മുടി നന്നായി ചീകിയൊതുക്കി മീശ മുകളിലേക്ക് അല്‍പ്പം പിരിച്ചുവച്ച് സന്തോഷംനിറഞ്ഞ ഭാവത്തോടെ ഇരിക്കുന്ന ശ്രീനിവാസന്‍… ആലത്തൂരിനടുത്തുള്ള കാവശ്ശേരിയിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമാ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം. ശേഖരന്‍കുട്ടി എന്ന റിട്ട: പട്ടാളക്കാരന്‍റെ വേഷമാണ് ശ്രീനിവാസന്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പ് മകന്‍റെ അച്ഛനിലൂടെ ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും ഒന്നിപ്പിച്ച ക്രെഡിറ്റും വി.എം. വിനുവിനുണ്ട്.

 

മീരാ വാസുദേവ്, വിശാഖ് (ആനന്ദം ഫെയിം), മഞ്ജു(മറിമായം ഫെയിം), സ്വാസിക, പ്രേംകുമാര്‍, നിര്‍മ്മല്‍ പാലാഴി, ശശികലിംഗ എന്നിവരാണ് മറ്റ് താരങ്ങള്‍. ദുര്‍ഗ്ഗാകൃഷ്ണയാണ് നായിക.

 

ഒരു മുന്‍ പട്ടാളക്കാരന്‍റെ ഇപ്പോഴത്തെ ജീവിതവും അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളും ഓര്‍മ്മകളുമൊക്കെയാണ് ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. വീട്ടുകാരും നാട്ടുകാരും ശേഖരന്‍കുട്ടിയെ വിളിക്കുന്ന ഒരു ഓമനപ്പേരുണ്ട്. കുട്ടിമാമ.

 

ശേഖരന്‍കുട്ടി സഹായിക്കാനെത്തുന്നുവെന്നറിഞ്ഞാല്‍ ആള്‍ക്കാര്‍ ജീവനുംകൊണ്ടോടും. അതെന്താണ്? ഇതിന്‍റെ അന്വേഷണമാണീ ചിത്രം.

സംവിധായകനായ വി.എം.വിനുവിന്‍റെ മകന്‍ വരുണ്‍ വിനുവാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വരുണ്‍ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖരായ ഛായാഗ്രാഹകന്മാര്‍ക്കൊപ്പം പ്രവൃത്തിച്ചുപോന്നതിനുശേഷമാണ് ഇപ്പോള്‍ സ്വതന്ത്രഛായാഗ്രാഹകനായിരിക്കുന്നത്. മനാഫിന്‍റേതാണ് തിരക്കഥ, സംഗീതം അച്ചുരാജാമണി, എഡിറ്റിംഗ് സമീര്‍ മുഹമ്മദ്, കലാസംവിധാനം സാബുറാം. മേക്കപ്പ് ജിജേഷ് പൊയ്ക. കോസ്റ്റ്യൂംഡിസൈന്‍ ഹര്‍ഷാസഹദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പീയൂഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമാ മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രക്കരി, സജി കുണ്ടറ.

 

ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍ ശ്രീഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO