സൂര്യയ്ക്കൊപ്പം അപര്‍ണ ബാലമുരളി; ‘സൂരറൈ പോട്ര്’ ടീസര്‍ പുറത്തിറങ്ങി

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്ര് ' എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്... Read More

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘ എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളി താരം അപര്‍ണ ബാലമുരളിയാണ്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്. ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍ . 2 ഡി എന്‍റര്‍ടെയ്‌ന്മെന്‍റിന്‍റെ ബാനറില്‍ സൂര്യയും സിഖ്യ എന്‍റര്‍ടെയ്‌ന്മെ‍‍‍‍‍‍ന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സമ്മര്‍ റിലീസായി തിയേറ്ററുകളില്‍ എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO