ഇത്ര മാത്രം ചെയ്യുക…കടങ്ങൾ അകലും തീർച്ച

  കടങ്ങൾ അകലാൻ ഈ പരിഹാരങ്ങൾ ചെയ്യുക     ഒരു മനുഷ്യന്‍റെ ജീവിതത്തിലെ മിക്ക ദുഃഖദുരിതങ്ങള്‍ക്കും കാരണം ഋണം അഥവാ കടബാധ്യത, രോഗം, ശത്രുത എന്നിവയാകുന്നു. ഇതില്‍തന്നെ കടബാധ്യതകള്‍ രോഗത്തിനും ശത്രുതയ്ക്കും കാരണമായി... Read More

 

കടങ്ങൾ അകലാൻ ഈ പരിഹാരങ്ങൾ ചെയ്യുക

 

 

ഒരു മനുഷ്യന്‍റെ ജീവിതത്തിലെ മിക്ക ദുഃഖദുരിതങ്ങള്‍ക്കും കാരണം ഋണം അഥവാ കടബാധ്യത, രോഗം, ശത്രുത എന്നിവയാകുന്നു. ഇതില്‍തന്നെ കടബാധ്യതകള്‍ രോഗത്തിനും ശത്രുതയ്ക്കും കാരണമായി തീരുന്നു. കടം മൂലം മനഃശാന്തി നഷ്ടപ്പെട്ട് ഉറ്റവര്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി മാറുന്ന അവസ്ഥ സംജാതമാവുന്നു. ജാതകത്തിലെ ദോഷമാണ് ഇതിന് കാരണം. ഒരു ജാതകന്‍റെ ലഗ്നാല്‍ ആറാം ഭാവമാണ് ഋണ-രോഗ- ശത്രുസ്ഥാനം. ലഗ്നാല്‍ ആറാം ഭാവാധിപനായ ഗ്രഹം ബലവാനെങ്കില്‍ ആ ജാതകന് സാമ്പത്തികമായി വീഴ്ചയുണ്ടാകുന്നതോടൊപ്പം, വലിയ കടബാധ്യതകളും വന്നുചേരുന്നു. ഓരോ ലഗ്നക്കാര്‍ക്കും തക്കതായ പരിഹാരങ്ങളിലൂടെ കടബാധ്യതകളില്‍നിന്നും മുക്തി നേടാനാവും എന്നാണ് കരുതപ്പെടുന്നത്.

 

ഓരോ രാശിക്കാര്‍ക്കും ജ്യോതിഷപരമായി അനുഷ്ഠിക്കാന്‍ പറ്റുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ചുവടെ…

 


 

മേടം: മേടലഗ്നത്തിന്‍റെ ആറാം ഭാവമായ കന്നിയുടെ അധിപനായ ഗ്രഹം ബുധനാണ്. കന്നിയില്‍ ബുധന്‍ ബലവാനായി നിന്നാല്‍ ആ ജാതകന് കടബാധ്യതകളുണ്ടാകാം. മേടലഗ്നക്കാര്‍ ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ദുര്‍ഗ്ഗയ്ക്ക് നെയ്ദീപം കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സാധു ബ്രാഹ്മണര്‍ക്ക് പച്ചനിറത്തിലുള്ള വസ്ത്രങ്ങളും ദാനം ചെയ്യേണ്ടതാണ്.

 


 

ഇടവം: ഇടവലഗ്നത്തിന്‍റെ ആറാംഭാവം തുലാം രാശിയാണ്. തുലാംരാശിയുടെ അധിപന്‍ ശുക്രനാണ്. ശുക്രന്‍ തുലാംരാശിയില്‍ ബലവാനായിട്ടുണ്ടെങ്കില്‍ കടബാധ്യതകളുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇവര്‍ ഒരിക്കല്‍ തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള ശ്രീരംഗത്തെ ശ്രീരംഗനാഥനേയോ തിരുവനന്തപുരത്ത് അനന്തപത്മനാഭനെയോ ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തിളക്കമുള്ള വെള്ള വസ്ത്രം, വെണ്ണ, നെയ്യ് എന്നിവ ദാനം നല്‍കുന്നതും നല്ല ഫലം നല്‍കും.

 


 

മിഥുനം: മിഥുനരാശിയുടെ ആറാംഭാവത്തില്‍ വൃശ്ചികത്തിന്‍റെ ഭാവാധിപന്‍ ചൊവ്വയാണ്. വൃശ്ചികത്തില്‍ ചൊവ്വ ബലവാനെങ്കില്‍ കടബാദ്ധ്യതകള്‍ക്ക് സാദ്ധ്യതയുണ്ട്. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍ കോവിലിലുള്ള സെല്‍വമുത്തു കുമാരസ്വാമിയെ തൊഴുത് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ചുവന്ന വസ്ത്രം, തുവരപ്പരിപ്പ് എന്നിവ ദാനം നല്‍കേണ്ടതാണ്. പഴനി, കണ്ണൂരിലെ പെരുവളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാലും നല്ല ഫലം കിട്ടും.

 


 

കര്‍ക്കിടകം: കര്‍ക്കിടക ലഗ്നത്തിന്‍റെ ആറാം ഭാവം ധനുവാണ്. വ്യാഴമാണ് ധനുവിന്‍റെ അധിപന്‍. ധനുരാശിയില്‍ വ്യാഴം ബലവാനെങ്കില്‍ ദക്ഷിണാമൂര്‍ത്തിക്ക് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സ്വര്‍ണ്ണനിറത്തിലുള്ള വസ്ത്രങ്ങള്‍, കറുത്ത കടല എന്നിവയും ദാനം നല്‍കേണ്ടതാണ്.

 


 

ചിങ്ങം: ചിങ്ങം രാശിയുടെ ആറാം ഭാവാധിപന്‍ ശനിയാണ്. മകരമാണ് ആറാംഭാവം. മകരത്തില്‍ ശനി ബലവാനാണെങ്കില്‍ ആ ജാതകന് കടബാദ്ധ്യതയുണ്ടാകാം. ശനിഭഗവാന് എള്ളുദീപം കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സാധു ബ്രാഹ്മണര്‍ക്ക് കരിനീലനിറത്തിലുള്ള വസ്ത്രം, എള്ള്, ശര്‍ക്കര എന്നിവ ദാനം നല്‍കണം.

 


 

കന്നി: കന്നിലഗ്നത്തിന്‍റെ ആറാംഭാവം കുംഭമാണ്. ശനിയാണ് കുംഭത്തിന്‍റെ രാശിനാഥന്‍. കുംഭത്തില്‍ ശനി ബലവാനാണെങ്കില്‍ കടബാദ്ധ്യതകള്‍ ഉണ്ടാകാം. ശനീശ്വര ക്ഷേത്രത്തില്‍ ശനീശ്വരന് പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുക. നേരത്തെ പറഞ്ഞപ്രകാരംതന്നെ കരിനീല വസ്ത്രം, എള്ള്, ശര്‍ക്കര എന്നിവ സാധുബ്രാഹ്മണര്‍ക്ക് ദാനം നല്‍കുക.

 


 

തുലാം: മീനമാണ് തുലാം ലഗ്നത്തിന്‍റെ ആറാംഭാവം. ഭാവാധിപന്‍ ഗുരു എന്ന വ്യാഴം. മീനത്തില്‍ ഗുരു ബലവാനാണെങ്കില്‍ സാമ്പത്തിക വീഴ്ചയുണ്ടാകും. ദക്ഷിണാമൂര്‍ത്തിക്ക് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ച് പൊന്‍നിറവസ്ത്രം, കറുത്ത ചെറുകടല എന്നിവ ദാനം നല്‍കുന്നത് ഉത്തമം.

 


 

വൃശ്ചികം: വൃശ്ചികരാശിയുടെ ആറാം ഭാവമായ മേടത്തിന്‍റെ അധിപനായ ഗ്രഹം ചൊവ്വ. മേടത്തില്‍ ചൊവ്വാ ബലവാനായിട്ടുണ്ടെങ്കില്‍ ശ്രീമുരുകന് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ചുവന്നനിറത്തിലുള്ള വസ്ത്രങ്ങള്‍, തുവര എന്നിവ ദാനമായി നല്‍കിയാല്‍ നല്ല ഫലം കിട്ടും.

 


 

ധനു: ധനുവിന്‍റെ ആറാംഭാവം ഇടവം. ഇടവത്തിന്‍റെ ഭാവാധിപനായ ഗ്രഹം ശുക്രന്‍. ധനുലഗ്നക്കാര്‍ക്ക് ഇടവത്തില്‍ ശുക്രന്‍ ബലവാനായിട്ടുണ്ടെങ്കില്‍ ഇവര്‍ നവഗ്രഹക്ഷേത്രത്തിലെ ശുക്രഭഗവാന് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ച് വെള്ളനിറത്തിലുള്ള വസ്ത്രവും ദാനം നല്‍കേണ്ടതാണ്.

 


 

മകരം: മകരത്തിന്‍റെ ആറാംഭാവമായ മിഥുനത്തിന്‍റെ രാശി അധിപന്‍ ബുധനാണ്. ആറില്‍ ബുധന്‍ ബലവാനാണെങ്കില്‍ തമിഴ്നാട്ടിലെ നവഗ്രഹങ്ങളില്‍ ഒന്നായ ബുധഭഗവാന് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പച്ചനിറത്തിലുള്ള വസ്ത്രം, ചെറുപയര്‍ എന്നിവ ദാനമായി നല്‍കേണ്ടതാണ്.

 


 

കുംഭം: കര്‍ക്കിടകമാണ് കുംഭലഗ്നത്തിന്‍റെ ആറാം ഭാവം. ഭാവാധിപന്‍ ചന്ദ്രന്‍. കര്‍ക്കിടകത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ എവിടെയെങ്കിലും യഥാവിധി വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചുപോരുകയും വെള്ളവസ്ത്രം, പച്ചരി എന്നിവ ദാനം നല്‍കുകയും ചെയ്താല്‍ നല്ല ഫലങ്ങള്‍ കിട്ടും.

 


 

മീനം: മീനത്തിന്‍റെ ആറാംഭാവം ചിങ്ങം രാശിയാണ്. ചിങ്ങത്തിന്‍റെ ഭാവാധിപന്‍ സൂര്യനാണ്. ആറില്‍ സൂര്യന്‍ ബലവാനാണെങ്കില്‍ മീനലഗ്നക്കാര്‍ക്ക് കടബാദ്ധ്യതകള്‍ ഏറും. ഇവര്‍ തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ പ്രശസ്തമായ സൂര്യനാര്‍ ക്ഷേത്രത്തിലോ, ഏതെങ്കിലും സൂര്യക്ഷേത്രത്തിലോ ദര്‍ശനം നടത്തി വഴിപാട് ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ കടബാദ്ധ്യതകള്‍ അകലും. ഒപ്പം ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളും ഗോതമ്പും ദാനമായി നല്‍കിയാലും നല്ല ഫലമുണ്ടാവും.
മേല്‍പ്പറഞ്ഞ ലഗ്നക്കാരെ കൂടാതെ കടബാദ്ധ്യതകളാല്‍ ബുദ്ധിമുട്ടുന്നവരും, മേല്‍പ്പറഞ്ഞ പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയാത്തവരും ആറ് ആഴ്ച തുടര്‍ച്ചയായി പശുവിന് വാഴപ്പഴവും, അഗത്തിച്ചീരയും നല്‍കിപ്പോന്നാലും കടബാദ്ധ്യതകളില്‍നിന്നും അല്‍പ്പാല്‍പ്പമായി ആശ്വാസം ലഭിക്കാം. കൂടാതെ ചൊവ്വാഴ്ചതോറും ശ്രീനരസിംഹക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും നിത്യവും വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കത്തിച്ചുവെച്ച് ശിവനെ ധ്യാനിച്ച് ഋണമോചനമന്ത്രം ജപിച്ചു പ്രാര്‍ത്ഥിക്കുന്നതും നല്ല ഫലം നല്‍കും.

 


 

ഋണവിമോചനസ്തോത്രം

 

 

വിശ്വേശ്വരായ നരകാവര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുഃഖഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസമുത്ദ്ധിതായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

ചര്‍മ്മാംബരായ ശവഭസ്മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂതിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാവര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവാസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമശ്ശിവായ

 

വസിഷ്ഠേന കൃതം സ്തോത്രം സര്‍വ്വരോഗനിവാരണം
സര്‍വ്വസമ്പദ്ക്കരം ശീഘ്രം പുത്രപൗത്രാദി വര്‍ദ്ധനം
ത്രിസന്ധ്യം യഃ പഠേന്നിത്യം സഹിസ്വര്‍ഗ്ഗമവാപ്നുയാല്‍.

 

 

അജയ്കുമാര്‍

 

 

അശ്വതിമുതല്‍ രേവതിവരെയുള്ള നക്ഷത്രങ്ങളുടെ ആയൂരാരോഗ്യവര്‍ദ്ധനയ്ക്കും ഐശ്വര്യലബ്ധിക്കും

 

വിനായകചതുര്‍ത്ഥിയും അനുഷ്ഠാനവും

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 1

Show Less

No comments Yet

SLIDESHOW

LATEST VIDEO