ശിവകാർത്തികേയൻ നയൻതാര ജോഡി ചേരുന്ന മിസ്റ്റർ. ലോക്കൽ മെയ് 17 ന്

 കുട്ടികളും  മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് ശിവകാർത്തികേയൻ . ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവ കാർത്തികേയനും  നയൻ‌താരയും ജോഡി ചേരുന്ന ചിത്രമാണ് മിസ്റ്റർ .ലോക്കൽ . സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍... Read More
 കുട്ടികളും  മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് ശിവകാർത്തികേയൻ . ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവ കാർത്തികേയനും  നയൻ‌താരയും ജോഡി ചേരുന്ന ചിത്രമാണ് മിസ്റ്റർ .ലോക്കൽ . സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന  ‘മിസ്റ്റര്‍ ലോക്കലി’ൽ നയന്‍താര  ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ്  എത്തുന്നത്. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറാണ് ചിത്രം.
 
 
 
മിസ്റ്റർ. ലോക്കലിനെ കുറിച്ച് ശിവ കാർത്തികേയൻ:-
 
“ഇത് വളരെ ലളിതമായിട്ടുള്ള തമാശകളുള്ള ഒരു എന്റർടൈൻമെന്റ് സിനിമയാണ്. ഓരോ സിനിമക്കും  പുതുമകൾ അനിവാര്യമാണ് അത്തരത്തിലുള്ള പുതുമ ഈ സിനിമയിലും ഉണ്ട് .സംവിധായകൻ രാജേഷിന്റെ ശൈലിയിലുള്ള സിനിമ തന്നെയാണിത് .അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി വളരെ ആസ്വാദ്യകരമായിരിക്കും .ഇതും അതു പോലെ തന്നെയാണ്. അത് കൂടാതെ ഹൃദയത്തെ സ്പർശിക്കുന്ന പ്രണയവും ആവേശഭരിതമായ ആക്ഷൻ രംഗങ്ങളും ബന്ധങ്ങൾ കൊണ്ട് ഇഴ പിന്നിയ വൈകാരിക മുഹൂർത്തങ്ങളുമുണ്ട് . അതു കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന ,ഇഷ്ടപെടുന്ന സിനിമയായിരിക്കും ഇത്. നയൻ‌താര ,രാധിക എന്നിവർ ഉൾപ്പെടുന്ന വലിയൊരു താര സംഗമം തന്നെ മിസ്റ്റർ .ലോക്കലിൽ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത “
 
 
 
 
ശിവകാർത്തികേയന്റെ  അമ്മ വേഷം ചെയ്യുന്നത് രാധികയാണ്. താര നിബിഡമായ മിസ്റ്റർ.ലോക്കലിൽ റോബോശങ്കർ , തമ്പി രാമയ്യ , സതീഷ് , യോഗി ബാബു, ആർ.ജെ.ബാലാജി,ലക്കി നാരായണൻ , ഹരിജ , ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ഛായാഗ്രഹണം ദിനേശ് കൃഷ്ണാ. ബി .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അൻപറിവാണ് സ്റ്റണ്ട് മാസ്റ്റർ. ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ.ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീൻ നിർമ്മിച്ച ‘മിസ്റ്റർ .ലോക്കൽ’ മെയ് 17-ന്  പ്രകാശ് ഫിലിംസ്  കേരളത്തിൽ റിലീസ് ചെയ്യും -സി.കെ.അജയ് കുമാർ, പി ആര്‍ ഒ
Show Less

No comments Yet

SLIDESHOW

LATEST VIDEO