ശ്രദ്ധിക്കൂക … ഈ ശകുനങ്ങളെ…?

    മനുഷ്യന്‍ നിത്യവും പതിവായി കാണുന്ന പക്ഷിയാണ് കാക്ക. നമ്മുടെ മരിച്ചുപോയ പൂര്‍വ്വികരുടെ അംശമാണ് കാക്കയെന്ന് കരുതപ്പെടുന്നതിനാല്‍ അവരുടെ ഓര്‍മ്മനാളുകളില്‍ കാക്കയ്ക്ക് അന്നമിടുന്ന സമ്പ്രദായം പണ്ടുകാലം തൊട്ടേ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇന്നും നാട്ടില്‍പുറങ്ങളില്‍... Read More

 

 

മനുഷ്യന്‍ നിത്യവും പതിവായി കാണുന്ന പക്ഷിയാണ് കാക്ക. നമ്മുടെ മരിച്ചുപോയ പൂര്‍വ്വികരുടെ അംശമാണ് കാക്കയെന്ന് കരുതപ്പെടുന്നതിനാല്‍ അവരുടെ ഓര്‍മ്മനാളുകളില്‍ കാക്കയ്ക്ക് അന്നമിടുന്ന സമ്പ്രദായം പണ്ടുകാലം തൊട്ടേ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇന്നും നാട്ടില്‍പുറങ്ങളില്‍ കാക്ക നിര്‍ത്താതെ കരഞ്ഞാല്‍ ആരെങ്കിലും വിരുന്നുകാര്‍ വരാനിരിക്കുന്നതിന്‍റെ ലക്ഷണമാണെന്നും, എന്തോ നല്ല സന്ദേശം വരാനിരിക്കയാണെന്നും പറയുന്നത് കേള്‍ക്കാം.

 

കാക്കയും ശകുനങ്ങളും

 

യാത്ര പുറപ്പെടുമ്പോള്‍ കാക്ക വലത്തുനിന്നും ഇടത്തോട്ട് പോയാല്‍ ധനലാഭവും ഇടത്തുനിന്നും വലത്തോട്ട് പോയാല്‍ ധനനഷ്ടവും ഉണ്ടാവുമെന്നാണ് ഫലം.

 

യാത്ര ചെയ്യുന്ന ആള്‍ക്കുനേരെ കാക്ക കരഞ്ഞുകൊണ്ട് പറന്നുവന്നാല്‍ യാത്ര ഒഴിവാക്കണമെന്നും, ഒരു കാക്ക മറ്റൊരുകാക്കയ്ക്ക് ആഹാരം കൊടുക്കുന്ന കാഴ്ച കണ്ടാല്‍ യാത്ര ശുഭകരമാവുമെന്നുമാണ് പറയപ്പെടുന്നത്.

 

ഒരാളുടെ യാത്രാവേളയില്‍ അയാളുടെ വാഹനം, കുട, ചെരുപ്പ് അല്ലെങ്കില്‍ അയാളുടെ ശരീരം എന്നിവയെ കാക്ക തീണ്ടിയാല്‍ യാത്രാവേളയില്‍ അയാള്‍ക്ക് അപകടം സംഭവിക്കാമെന്നുമാണ് വിശ്വാസം. വാഹനം, കുട, ചെരുപ്പ് എന്നിവയ്ക്കുമീതെ കാക്ക കാഷ്ഠിച്ചാല്‍ ഭക്ഷണത്തിന് പഞ്ഞമുണ്ടാവില്ല. മാത്രമല്ല ഇഷ്ടഭക്ഷണം കിട്ടുകയും ചെയ്യും.

 

ഒരു പെണ്ണ് തലയില്‍ ചുമന്നുവരുന്ന കുടത്തിനുമീതെ കാക്ക ഇരിക്കുന്നതായി കണ്ടാല്‍ ധനലാഭവും സ്ത്രീകളാല്‍ നന്മയുമുണ്ടാവും. എന്നാല്‍ കാക്ക ആ കുടത്തിനകത്തേയ്ക്ക് കൊക്ക് കടത്തിയാല്‍ പുത്രന് ദോഷം സംഭവിക്കാം. ആ കുടത്തിനുമീതെ കാക്ക കാഷ്ഠിച്ചാല്‍ നല്ല ഭക്ഷണം കിട്ടും.

 

അകാരണമായി കരഞ്ഞ് ശബ്ദമുണ്ടാക്കുന്ന കാക്ക പഞ്ഞം വരാനിരിക്കുന്നതിന്‍റേയും, കാരണമില്ലാതെ വട്ടം ചുറ്റിപ്പറക്കുന്ന കാക്ക ശത്രു ശല്യത്തേയും, രാത്രി അസാധാരണമായി പറക്കുന്ന കാക്ക ആ പ്രദേശത്ത് എന്തോ ആപത്ത് സംഭവിക്കാനിരിക്കുന്നതിന്‍റേയും ശകുനമാണ്.

 

അകാരണമായി ഒരാള്‍ക്ക് കാക്കസ്പര്‍ശനമേല്‍ക്കുന്നത് അയാള്‍ക്ക് രോഗം വരാനിരിക്കുന്നതിന്‍റേയും, ഇടത്തുനിന്നും വലത്തോട്ട് ചുറ്റിപ്പറക്കുന്ന കാക്ക നന്മകളുണ്ടാവാനിരിക്കുന്നതിന്‍റെയും, വലത്തുനിന്നും ഇടത്തോട്ട് ചുറ്റുന്ന കാക്ക ദോഷം സംഭവിക്കാന്‍ പോകുന്നതിന്‍റെയും ശകുനമാണ്.

 

കാക്കകള്‍ കൂട്ടമായി ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് നാടിന്‍റെ മുകളിലൂടെ പറക്കുന്നത് ആ നാട്ടില്‍ വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ സൂചനയാണ്.

 

നല്ല മരങ്ങളില്‍ കാക്ക കൂടുകൂട്ടുന്നത് നല്ല ഫലങ്ങളുണ്ടാവാനിരിക്കുന്നതിന്‍റേയും ദ്രവിച്ചതോ, കത്തിയതോ ആയ മരങ്ങളില്‍ കൂടുകൂട്ടിയാല്‍ ദുഃഖം വരാനിരിക്കുന്നതിന്‍റേയും ശകുനമാണ്.

 

പൂക്കള്‍, പഴങ്ങള്‍ എന്നിവ കാക്ക ഒരു വീട്ടില്‍ കൊത്തിക്കൊണ്ടുവന്നിട്ടാല്‍ ആ വീട്ടില്‍ ആണ്‍കുട്ടിജനിക്കുമെന്നതിന്‍റെയും കൂടുകൂട്ടാന്‍ ഉപയോഗിക്കുന്ന പുല്ല്, കമ്പ് എന്നിവ കൊണ്ടുവന്നിട്ടാല്‍ പെണ്‍കുട്ടി ജനിക്കാനിരിക്കുന്നതിന്‍റേയും സൂചനയാണ്. മണല്‍, ധാന്യങ്ങള്‍, ഈറന്‍മണ്ണ്, പൂക്കള്‍, പഴങ്ങള്‍ എന്നിവ വീട്ടില്‍ കൊണ്ടുവന്നിട്ടാല്‍ ആ വസ്തുക്കളിലൂടെ ലാഭമുണ്ടാവും.

 

കാക്കയും ദിക്കുകളും ഫലങ്ങളും

 

തെക്കുകിഴക്ക് ദിക്കിലേയ്ക്ക് നോക്കി കാക്ക കരഞ്ഞാല്‍ സ്വര്‍ണ്ണലാഭം.
തെക്കോട്ടുനോക്കി കാക്ക കരഞ്ഞാല്‍ ധാന്യലാഭവും സംഗീതത്തില്‍ പാണ്ഡിത്യവും സംഗീതവിദ്വാന്മാരുമായുള്ള സൗഹൃദവും കിട്ടും.

 

തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കി കരഞ്ഞാല്‍ തൈര്, എണ്ണ, ഭക്ഷണം എന്നിവ കിട്ടും.
പടിഞ്ഞാറോട്ട് നോക്കി കരഞ്ഞാല്‍ മാംസാഹാരം, മദ്യം, മുത്ത്, പവിഴം എന്നിവയും ഉണങ്ങിയ പഴവര്‍ഗ്ഗങ്ങളും കിട്ടും.

 

വടക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്ക് നോക്കിക്കരഞ്ഞാല്‍ ആയുധങ്ങള്‍, വള്ളിച്ചെടിയില്‍ വിളയുന്ന പഴങ്ങള്‍ ലഭിക്കും, ലോഹങ്ങളാല്‍ ലാഭം കിട്ടും. വടക്കുഭാഗത്തേയ്ക്ക് നോക്കി കരഞ്ഞാല്‍ ഇഷ്ടവസ്ത്രം, ഭക്ഷണം എന്നിവ കിട്ടും, വാഹനലാഭവും ഉണ്ടാവും. വടക്കുകിഴക്കുഭാഗത്തേയ്ക്ക് നോക്കി കരഞ്ഞാല്‍ നല്ല പലഹാരങ്ങള്‍ ലഭിക്കും. കാക്ക മേല്‍ക്കൂരയില്‍ ഇരുന്ന് കരയുന്നതും നല്ല ശകുനമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO