തമിഴിലും തെലുങ്കിലുമായി ശ്രുതി രാമചന്ദ്രന്‍

ഞാന്‍, പ്രേതം, സണ്‍ഡേ ഹോളിഡെ, ചാണക്യതന്ത്രം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശ്രുതിരാമചന്ദ്രന്‍ തമിഴില്‍ ഒരു വെബ്സീരിയല്‍ അഭിനയിച്ചിരിക്കുന്നു. 'ഡോള്‍ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ ഓണ്‍ ലൈന്‍... Read More

ഞാന്‍, പ്രേതം, സണ്‍ഡേ ഹോളിഡെ, ചാണക്യതന്ത്രം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശ്രുതിരാമചന്ദ്രന്‍ തമിഴില്‍ ഒരു വെബ്സീരിയല്‍ അഭിനയിച്ചിരിക്കുന്നു. ‘ഡോള്‍ ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ആറ് എപ്പിസോഡുകള്‍ കണ്ടുകഴിഞ്ഞ പ്രേക്ഷകര്‍ക്ക് കണ്ണുനനയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്ന അഭിപ്രായമാണുള്ളത്. അത്രത്തോളം ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഈ ഡോള്‍ ഹൗസിലുണ്ട്.

 

 

‘തമിഴില്‍ നിന്നും ലഭിച്ച ഈ ഓഫര്‍ ശ്രുതി സ്വീകരിക്കാന്‍ ഒരു പ്രധാന കാരണമുണ്ട്. എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഡോള്‍ ഹൗസിന്‍റെ സംവിധായകനും തിരക്കഥാകൃത്തും വന്ന് എന്നോട് പറഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു നടി എന്ന നിലയില്‍ വൈകാരികമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ മൈഥിലി എന്ന എന്‍റെ ഈ കഥാപാത്രത്തിനും കഥയ്ക്കും ഉണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് ഇത് കമിറ്റ് ചെയ്തതെന്ന്’ ശ്രുതി രാമചന്ദ്രന്‍ ഒരു കൂടിക്കാഴ്ചയില്‍ ‘നാന’ ഓണ്‍ലൈനിനോട് പറഞ്ഞു.

 

 

തെലുങ്കില്‍ വിജയ് ദേവര്‍ക്കൊണ്ഡെയുടെ നായിക ജയ എന്നുപേരുള്ള ഒരു ക്ലാസിക്കല്‍ നര്‍ത്തകിയായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ശ്രുതിരാമചന്ദ്രന്‍. തമിഴിലെയും തെലുങ്കിലെയും എക്സ്പീരിയന്‍സ് മലയാളത്തില്‍ നിന്നും വളരെ വിഭിന്നമായിരുന്നുവെന്നും ശ്രുതി പറയുകയുണ്ടായി.

 

നൃത്തമാണ് അഭിനയത്തേക്കാളേറെ എനിക്ക് പാഷനായിട്ടുള്ളത്. അടുത്തുതന്നെ ഒരു സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കാനുള്ള പ്രാക്ടീസ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ തെലുങ്ക് സിനിമ പൂര്‍ത്തിയാക്കിയതിനുശേഷമേ അടുത്ത മലയാളം സിനിമ ചെയ്യുന്നുള്ളൂ.
ശ്രുതിരാമചന്ദ്രന്‍റെ വാക്കുകള്‍.

ഫോട്ടോ: കാര്‍ത്തിക്ഗോപന്‍
Show Less

No comments Yet

SLIDESHOW

LATEST VIDEO