‘അസുരന്‍’ തെലുങ്കിലേക്ക്; മഞ്ജുവിന് പകരം ശ്രിയ ശരണ്‍

മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്‍’. ചിത്രത്തില്‍ ധനുഷിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയത്. ഇപ്പോഴിതാ തമിഴില്‍ നൂറു കോടിയലധികം രൂപ കളക്റ്റ് ചെയ്ത ചിത്രം വെങ്കടേഷ്... Read More

മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്‍’. ചിത്രത്തില്‍ ധനുഷിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയത്. ഇപ്പോഴിതാ തമിഴില്‍ നൂറു കോടിയലധികം രൂപ കളക്റ്റ് ചെയ്ത ചിത്രം വെങ്കടേഷ് നായകനായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചമ്മാള്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് ശ്രിയ ശരണ്‍ ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലുങ്കില്‍ അസുരന്‍ സംവിധാനം ചെയ്യുന്നത് ഓംകാര്‍ ആണ്. തമിഴിലെ പ്രശസ്ത എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO