ലാപ്‌ടോപുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പവര്‍ബാങ്കുമായി ഷവോമി രംഗത്ത്

സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി പുതിയ പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോയാണ് അവതരിപ്പിച്ചത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച്‌ ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ... Read More

സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി പുതിയ പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോയാണ് അവതരിപ്പിച്ചത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച്‌ ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  20,000 എംഎഎച്ചാണ് പവര്‍ ബാങ്കിന്‍റെ ബാറ്ററി കരുത്ത്. ഏകദേശം 2,000 രൂപയാണ് പവര്‍ ബാങ്കിന്‍റെ വില. രണ്ട് തരത്തിലുള്ള ചാര്‍ജിങ് രീതികളാണ് കമ്പനി പുതിയ ടെക്നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, സാധാരണ യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സാധാരണ ചാര്‍ജിങ്ങിന് 11 മണിക്കൂറും 45 വാട്ട് ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യുന്നതിന് നാലര മണിക്കൂറും മാത്രം മതിയെന്നും കമ്പനി പറയുന്നു. ചൈനയില്‍ ഉടന്‍ പുറത്തിറങ്ങുന്ന പവര്‍ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ താമസിയാതെ എത്തുമെന്നതിനെക്കുറിച്ച് അറിവില്ല.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO