സിനിമയില്‍ ചുവടുറപ്പിച്ച് ഷാഹിന്‍സിദ്ധിക്ക്

പത്തേമാരിയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു അഭിനയവേദിയില്‍ തുടക്കം കുറിച്ച ഷാഹിന്‍സിദ്ധിക്ക് പഠിത്തം കഴിഞ്ഞതോടെ സിനിമയില്‍ സജീവമാവുകയാണ്. ഷാഹിന്‍റെ കയ്യില്‍ ഇപ്പോള്‍ ഒരുപിടി ചിത്രങ്ങളുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായതും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതും തുടങ്ങാന്‍ പോകുന്നതുമായ പല ചിത്രങ്ങളിലും... Read More

പത്തേമാരിയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു അഭിനയവേദിയില്‍ തുടക്കം കുറിച്ച ഷാഹിന്‍സിദ്ധിക്ക് പഠിത്തം കഴിഞ്ഞതോടെ സിനിമയില്‍ സജീവമാവുകയാണ്. ഷാഹിന്‍റെ കയ്യില്‍ ഇപ്പോള്‍ ഒരുപിടി ചിത്രങ്ങളുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായതും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതും തുടങ്ങാന്‍ പോകുന്നതുമായ പല ചിത്രങ്ങളിലും ഷാഹിന്‍റെ സാന്നിദ്ധ്യമുണ്ട്.

 

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പാസായശേഷം ബിസിനസിലേക്ക് തിരിഞ്ഞെങ്കിലും ഉറച്ചുനില്‍ക്കാന്‍ പറ്റിയില്ല. മനസ്സ് നിറയെ സിനിമയായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമയോടാണ് താല്‍പ്പര്യമെന്നു ഷാഹിന്‍ പറയുന്നു. വീട്ടില്‍ വാപ്പിച്ചി പറയുന്നത് സിനിമയാണ്. അഭിനയിച്ച സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മൊത്തം സിനിമയിലെ കഥകളാണ് പറയുക. ഒരു ദിവസം വാപ്പിച്ചിയുടെ കൂടെ എറണാകുളത്ത് ഡബ്ബിംഗ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ അവിടെവച്ച് മമ്മുക്കയെ കണ്ടു. മമ്മുക്ക പറഞ്ഞാണ് പത്തേമാരിയില്‍ അഭിനയിക്കുന്നത്. വളരെ യാദൃച്ഛികമായി സംഭവിച്ചതാണത്.

 

പിന്നീട് മുംബൈയില്‍ അനുപംഖേറിന്‍റെ നേതൃത്വത്തിലുള്ള ആക്ടര്‍പ്രിപ്പേഴ്സില്‍ ചേര്‍ന്നു പഠിച്ചു. മൂന്നുമാസത്തെ കോഴ്സാണ്. ആക്ടര്‍ പ്രിപ്പേഴ്സിനെക്കുറിച്ച് എന്നോട് പറഞ്ഞത് ഫര്‍ഹാന്‍ ഫാസിലാണ്. ഫര്‍ഹാന്‍ അവിടെ പഠിച്ചിട്ടുണ്ട്. കോഴ്സിന്‍റെ ഭാഗമായി ഒരുപാട് പേരെ കാണുകയും പരിചയപ്പെടുകയും അഭിനയത്തിന്‍റെ പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. നടനെന്ന നിലയില്‍ ഒരുപാട് പ്രിപ്പയര്‍ ചെയ്യണമെന്നാണ് സ്ക്കൂളില്‍ പഠിപ്പിച്ചത്.

 

പത്തേമാരിക്കുശേഷം മമ്മുക്കയുടെതന്നെ കസബയില്‍ അഭിനയിച്ചു. ടേക്ക് ഓഫ്, പപ്പു, കഥ പറഞ്ഞ കഥ, ശിവാജിമൂല, അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ് തുടങ്ങി കുറച്ച് സിനിമകളില്‍ അഭിനയിച്ചു. പുതിയ ചില സിനിമകള്‍ തുടങ്ങാന്‍ പോകുന്നു.
നല്ലകഥയും നല്ല പ്രോജക്ടുമാണെങ്കില്‍ നമുക്ക് ധൈര്യമാണ്. അല്ലെങ്കില്‍ ടെന്‍ഷനാണ്. പത്തേമാരിയില്‍ മമ്മുക്കയും ശ്രീനിയേട്ടനും ഉണ്ടായിരുന്നു. ദിവാന്‍ജിമൂലയില്‍ വേണുചേട്ടന്‍റെ കൂടെ അഭിനയിച്ചു. അതെല്ലാം ഓരോ എക്സ്പീരിയന്‍സാണ്.
സിനിമയില്‍ തുടരാന്‍തന്നെയാണ് താല്‍പ്പര്യം. നായകനാകണമെന്നില്ല. നല്ല ക്യാരക്ടര്‍ വേഷം കിട്ടിയാല്‍ മതി. നമുക്ക് പെര്‍ഫോം ചെയ്യാനുണ്ടാകാണം. അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പില്‍ നാല് കഥകളാണ്. ഒരു കഥയില്‍ ഞാനാണു നായകന്‍. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മുടെ ബിഹേവിംഗ്, കൃത്യനിഷ്ഠ എല്ലാം നന്നായിരിക്കണമെന്ന് ഷാഹിന്‍ പറയുന്നു.

 

പുതിയ നടന്മാരില്‍ വളരെ കരുതലോടെ നീങ്ങുന്ന ചെറുപ്പക്കാരനാണ് ഷാഹിന്‍ സിദ്ധിക്ക്.  ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കൊക്കെ വ്യത്യസ്തതയുണ്ട് ഐഡന്‍റിറ്റിയുണ്ട്. വരും കാലങ്ങളില്‍ കൂടുതല്‍ മികച്ച വേഷങ്ങള്‍ ഷാഹിനെ തേടിയെത്തുക തന്നെ ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO