ബാക്ടീരിയകളെ മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താനുള്ള ഉപകരണവുമായി ശാസ്ത്രലോകം

മനുഷ്യരുടെ അനാരോഗ്യത്തിന് കാരണമായ ബാക്ടീരിയ ഏതെന്ന് തിരിച്ചറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. മിനുട്ടുകള്‍ക്കകം ബാക്ടീരിയകളെ തിരിച്ചറിയാവുന്ന പുതിയ സാങ്കേതികവിദ്യ പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അംഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മൈക്രോടെക്നോളജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ... Read More

മനുഷ്യരുടെ അനാരോഗ്യത്തിന് കാരണമായ ബാക്ടീരിയ ഏതെന്ന് തിരിച്ചറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. മിനുട്ടുകള്‍ക്കകം ബാക്ടീരിയകളെ തിരിച്ചറിയാവുന്ന പുതിയ സാങ്കേതികവിദ്യ പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അംഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മൈക്രോടെക്നോളജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പുതിയ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ബാക്ടീരിയയെ കണ്ടെത്തുക മാത്രമല്ല, അതിന്‍റെ ഘടനയെ സംബന്ധിച്ചും കൃത്യമായ വിവരണം നല്‍കാന്‍ പുതിയ ഉപകരണത്തിന് സാധിക്കും. ഈ വിദ്യയിലൂടെ 30 മിനിറ്റിനുള്ളില്‍ തന്നെ ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന ബാക്ടീരിയ ഏതാണെന്ന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO