‘സത്യ’ തിയേറ്ററുകളിലേക്ക്..

കാല്‍നൂറ്റാണ്ട് മുമ്പ് കമലഹാസന്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു 'സത്യ.' ഇന്നിതാ അതേ പേരില്‍ മറ്റൊരു സിനിമ പ്രദര്‍ശനത്തിനെത്തുന്നു. സത്യരാജിന്റെ പുത്രന്‍ സിബിരാജ് നായകനാവുന്ന 'സത്യ.' ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സത്യരാജാണെന്നതാണ് മറ്റൊരു സവിശേഷത. സംവിധാനം... Read More

കാല്‍നൂറ്റാണ്ട് മുമ്പ് കമലഹാസന്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ‘സത്യ.’ ഇന്നിതാ അതേ പേരില്‍ മറ്റൊരു സിനിമ പ്രദര്‍ശനത്തിനെത്തുന്നു. സത്യരാജിന്റെ പുത്രന്‍ സിബിരാജ് നായകനാവുന്ന ‘സത്യ.’ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സത്യരാജാണെന്നതാണ് മറ്റൊരു സവിശേഷത. സംവിധാനം പ്രദീപ് കൃഷ്ണമൂര്‍ത്തി. തെലുങ്കില്‍ വന്‍വിജയം നേടിയ ‘ക്ഷണം’ എന്ന സിനിമയുടെ തമിഴ്പു നരാവിഷ്‌ക്കാരമാണിത്. നായികമാര്‍ വരലക്ഷ്മി ശരത്കുമാറും രമ്യാനമ്പീശനുമാണ്.
‘കണ്ണെ നമ്പാതെ’ എന്നാണ് ടൈറ്റില്‍ നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പവര്‍ഫുള്ളായ ഒരു സബ്ജക്റ്റായതുകൊണ്ട് അതിനനുസരിച്ചുള്ള ഒരു പേര് വേണം എന്ന് തോന്നിയപ്പോള്‍ നായകകഥാപാത്രത്തിന്റെ പേര് തന്നെ നല്‍കുകയായിരുന്നു എന്ന് സംവിധായകന്‍ പ്രദീപ് കൃഷ്ണമൂര്‍ത്തി പറയുന്നു.

ആനന്ദ്‌രാജ്, നിഴല്‍കള്‍ രവി, സതീഷ്, യോഗിബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിബിരാജും രമ്യാനമ്പീശനും തമ്മിലുള്ള ഇന്റിമസി രംഗങ്ങള്‍ മുമ്പേ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു പ്രത്യേകിച്ചും.
നാദാംബാള്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലറായ സത്യയുടെ ഛായാഗ്രഹണം അരുണ്‍മണി പഴനിയും സംഗീതസംവിധാനം സൈമണ്‍ കെ. കിംഗും സ്റ്റണ്ട് ബില്ലാ ജെഗനുമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO