സന്താനയശ്ശസിന് ഷഷ്ഠിവ്രതം

    സന്താനങ്ങളുടെ ഭാഗ്യത്തിനായി അവരുടെ ദോഷനിവര്‍ത്തിക്കായി മാതാവ് ആചരിക്കുന്ന അതിശ്രേഷ്ഠമായ വ്രതമാണ് ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിയാണ് ഷഷ്ഠിവ്രതത്തിന്‍റെ മഹത്വം. കറുത്തവാവ് കഴിഞ്ഞുവരുന്ന ഷഷ്ഠിയാണ് വ്രതമായി ആചരിക്കുന്നത്. ഉച്ചയ്ക്ക് ഒരുനേരം മാത്രം അരി ആഹാരം കഴിക്കുക... Read More

 

 

സന്താനങ്ങളുടെ ഭാഗ്യത്തിനായി അവരുടെ ദോഷനിവര്‍ത്തിക്കായി മാതാവ് ആചരിക്കുന്ന അതിശ്രേഷ്ഠമായ വ്രതമാണ് ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിയാണ് ഷഷ്ഠിവ്രതത്തിന്‍റെ മഹത്വം. കറുത്തവാവ് കഴിഞ്ഞുവരുന്ന ഷഷ്ഠിയാണ് വ്രതമായി ആചരിക്കുന്നത്. ഉച്ചയ്ക്ക് ഒരുനേരം മാത്രം അരി ആഹാരം കഴിക്കുക എന്നതാണ് ഈ വ്രതത്തിന്‍റെ ആചാരരീതി. ദേശങ്ങള്‍ക്കനുസരിച്ച് വ്രതാചാരത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ചില ദേശങ്ങളില്‍ ആഹാരം കഴിക്കാതെ ഷഷ്ഠി നോക്കുന്നതായി കേട്ടിട്ടുണ്ട്. ‘കഠിനവ്രതം’ എന്നൊക്കെ പറയാറുമുണ്ട്. എന്നാല്‍ മംഗല്യസ്ത്രീകള്‍ പട്ടിണി കിടക്കാന്‍ പാടില്ല എന്നാണ് ആചാര്യമതം. ഭര്‍തൃമതി കളായ സ്ത്രീകള്‍ പട്ടിണി കിടന്ന് വ്രതമോ, മറ്റ് എന്തെങ്കിലുമോ ആചരിച്ചാല്‍ കുലം മുടിഞ്ഞുപോകും എന്നാണ് പ്രമാണം. ഒരു നേരം അരി ആഹാരം കഴിക്കുക എന്നത് മാംഗല്യസ്ത്രീകളുടെ വ്രതപൂര്‍ണ്ണതയ്ക്ക് നിര്‍ബന്ധമായ കാര്യം തന്നെയാണ്.

 

വ്രതസമാപ്തിക്കായി സുബ്രഹ്മണ്യസ്വാമിയുടെ വിശേഷസാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നടത്തുകയും വേണം. സന്താനങ്ങളുടെ യശ്ശസ്സിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മുരുകസേവ തന്നെയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO