മഞ്ജുവാര്യര്‍, സൗകുമാര്യം നിറഞ്ഞ അഭിനേത്രി – സന്തോഷ് ശിവന്‍

  ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാന മേലാങ്കി അണിയുന്ന ചിത്രമാണ് 'ജാക്ക് ആന്‍റ് ജില്‍'. മഞ്ജുവാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരെക്കുറിച്ച് സന്തോഷ്ശിവന്‍...   ഇതിലെ കേന്ദ്രകഥാപാത്രം മഞ്ജുവാര്യരാണല്ലോ. മഞ്ജുവിനെ... Read More

 

ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാന മേലാങ്കി അണിയുന്ന ചിത്രമാണ് ‘ജാക്ക് ആന്‍റ് ജില്‍’. മഞ്ജുവാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരെക്കുറിച്ച് സന്തോഷ്ശിവന്‍…

 

ഇതിലെ കേന്ദ്രകഥാപാത്രം മഞ്ജുവാര്യരാണല്ലോ. മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ട് എഴുതിയതാണോ ഇതിന്‍റെ തിരക്കഥയും?

തീര്‍ച്ചയായും അതെ. കഥ പിറവിയെടുക്കുമ്പോള്‍ മുതല്‍ മഞ്ജു എന്‍റെ മനസ്സിലുണ്ടായിരുന്നു.
മഞ്ജുവിനോടൊപ്പം ഇന്നേവരെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ഞങ്ങള്‍ അടുത്ത സൗഹൃദക്കാരാണെങ്കിലും. ഒരിക്കല്‍ ഒരു അവസരം ഒത്തുവന്നപ്പോള്‍ മഞ്ജുവിന്‍റെ തിരക്കുകാരണം അത് നടന്നതുമില്ല.

 

അനേകം അഭിനേതാക്കളെ ക്യാമറ കണ്ണുകളിലൂടെ കണ്ട ഒരാളല്ലേ താങ്കള്‍. മഞ്ജുവാര്യര്‍ എന്ന അഭിനേത്രി അതില്‍നിന്നൊക്കെ എങ്ങനെ വ്യത്യാസപ്പെടുന്നു?

അസാമാന്യ ഗ്രേസാണ് മഞ്ജുവില്‍ ഞാന്‍ കാണുന്ന പ്രത്യേകത. ആ മുഖത്ത് വിരിയുന്ന ഭാവവൈവിധ്യങ്ങളും അനുപമമാണ്.

അതുകൊണ്ടുതന്നെ ഏത് അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും മഞ്ജു ആപ്ടാണ്. ഈ സിനിമയില്‍ മഞ്ജുവിന്‍റെ ഡാന്‍സുണ്ട്, ഫൈറ്റുണ്ട്. ഫൈറ്റ് ചെയ്യാന്‍ വേണ്ടി മഞ്ജു കളരി അഭ്യസിച്ചുവരികയാണ്.

 

നെടുമുടി വേണു, ഇന്ദ്രന്‍സ്, കാളിദാസ് ജയറാം, അജുവര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ശൈലി, എസ്തര്‍, ഇഡ, സുനില്‍ സാമുവല്‍, ഗോകുല്‍, ആകാശ് എന്നിവരാണ് ഈ ചിത്രത്തിലെ താരനിരക്കാര്‍. ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ യൂസഫ് ലെന്‍സ്മാനാണ് ജാക്ക് ആന്‍റ് ജില്‍ നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO