ഉത്സവലഹരി ഉയര്‍ത്താന്‍ ‘സണ്ടക്കോഴി 2’ വരുന്നു

നടൻ വിശാലിൻ്റെ രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന അംഗീകാരവും . 2005 - ൽ സണ്ടക്കോഴി യിലുടെ ചരിത്ര... Read More

നടൻ വിശാലിൻ്റെ രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന അംഗീകാരവും . 2005 – ൽ സണ്ടക്കോഴി യിലുടെ ചരിത്ര വിജയം നേടിയ വിശാൽ – ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. പതിറ്റാണ്ടുകൾക്ക് മുമ്പ് സണ്ടക്കോഴി ജന്മം കൊണ്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട് . ലിംഗുസാമിയും വിശാലും അന്ന് അടുത്ത സുഹൃത്തുക്കൾ . വിശാലാകട്ടെ നടനായിട്ടുമില്ല .

 

 

വിശാലിൻ്റെ ആദ്യ ചിത്രമായ ‘ചെല്ലമെ’യുടെ ഷൂട്ടിംഗ് പോലും പൂർത്തിയായിട്ടുണ്ടായിരുന്നില്ല .ലിംഗുസാമിയുടെ പക്കൽ നല്ലൊരു ആക്ഷൻ കഥയുണ്ടെന്നറിഞ്ഞ വിശാൽ ലിംഗുസാമിയെ സമീപിച്ച് , തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു .മാത്രമല്ല തൻ്റെ പിതാവ് ജി .കെ .റെഡ്ഢിയെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യിക്കാമെന്നും വാഗ്‌ദാനം നൽകി .എന്നാൽ ലിംഗുസാമിയാകട്ടെ ആ കഥ മറ്റൊരു സൂപ്പർ ഹീറോയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അത് കൊണ്ട് സാധ്യമല്ലെന്നും അറിയിച്ചു .ഒടുവിൽ വിശാലിൻ്റെ നിരന്തര സമ്മർദ്ദത്തിന് ലിങ്കുസാമിക്ക് വഴങ്ങേണ്ടി വന്നു ,സൗഹൃദ സ്നേഹത്തിൻ്റെ പേരിൽ. ആദ്യം കഥ പറഞ്ഞ നായകനോട് വിവരം ധരിപ്പിച്ച് ലിംഗുസാമി ആ സൂപ്പർ നടനോട് ‘പിന്നീട് നമുക്ക് ഒന്നിക്കാം’ എന്ന് പറഞ്ഞു .ആ നടൻ ആരെന്നോ ? മറ്റാരുമല്ല സാക്ഷാൽ സൂര്യ !.സൂര്യയുടെ സ്ഥാനത്ത് വിശാൽ നായകനായി .സിനിമ സൂപ്പർ ഹിറ്റുമായി .

 

രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട് .വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ , വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു .അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു . അതും ഒരു നിയോഗം പോലെ സംഭവിച്ചു. .സണ്ടക്കോഴിയെക്കാൾ ‘സണ്ടക്കോഴി 2’ ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി ഉത്സവ പ്രതീതി നൽകും വിധം ബ്രമാണ്ട സിനിമയായിട്ടാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നതത്രെ . രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത് മീരാജാസ്മിനു പകരം കീർത്തി സുരേഷ് ആണെന്നതാണ് .

 

 

തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീര്‍ത്തി . തൻ്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ‘സണ്ടക്കോഴി 2’ എന്ന്‍ വിശാൽ ആത്മവിശ്വാസത്തോടെ പറയുന്നു .രാജ് കിരണ്‍ ,നന്ദ പെരിയസാമി ,ഹരിഷ് പേരടി,അപ്പാനി ശരത് , കഞ്ചാ കറുപ്പ്,മാരിമുത്ത്,രവി മരിയ , ജോ മല്ലൂരി ,തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണ രീതിയാണ്‌ രചയിതാവ് കൂടിയായ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.ശക്തിവേലാണ് സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.

 

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധായകന്‍. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനല്‍ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ്‌ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച ‘സണ്ടക്കോഴി 2’ രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തില്‍ പരം തിയറ്ററുകളില്‍ അന്നേ ദിവസം ചിത്രം പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.

സി . കെ. അജയ് കുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO