ടൊവിനോയുടെ കട്ടഫാന്‍, ഇപ്പോള്‍ നായിക

'എന്ന് നിന്‍റെ മൊയ്തീനിലെ അപ്പുവേട്ടനെയാണ് ഞാനാദ്യം ഇഷ്ടപ്പെട്ടത്. ഗപ്പി കണ്ടതോടെ ടൊവിനോയുടെ കട്ടഫാനായി' പറയുന്നത് തീവണ്ടി എന്ന ചിത്രത്തിലെ ടൊവിനോയുടെ നായിക സംയുക്താമേനോന്‍.   'യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ടായിരിക്കാം ഗപ്പിയിലെ തേജസ് വര്‍ക്കിയും... Read More

‘എന്ന് നിന്‍റെ മൊയ്തീനിലെ അപ്പുവേട്ടനെയാണ് ഞാനാദ്യം ഇഷ്ടപ്പെട്ടത്. ഗപ്പി കണ്ടതോടെ ടൊവിനോയുടെ കട്ടഫാനായി’ പറയുന്നത് തീവണ്ടി എന്ന ചിത്രത്തിലെ ടൊവിനോയുടെ നായിക സംയുക്താമേനോന്‍.

 

‘യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ടായിരിക്കാം ഗപ്പിയിലെ തേജസ് വര്‍ക്കിയും എനിക്ക് പ്രിയങ്കരനായി തീര്‍ന്നത്. അതിലെ ടൊവിനോ ചേട്ടന്‍റെ ഇന്‍ഡ്രൊക്ഷന്‍ തന്നെ ഹിമാലയം ഫ്ളാഗുമായി ബുള്ളറ്റ് ഓടിച്ചുവരുന്ന ഒരു സഞ്ചാരിയുടേതാണല്ലോ. അങ്ങനെയൊരാളുടെ നായികയായി ഞാനഭിനയിക്കുന്നു എന്നുള്ളത് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.’ അവിശ്വസനീയത ഒട്ടും മറയ്ക്കാതെ സംയുക്ത പറഞ്ഞു.

 

സംയുക്തയുടെ ആദ്യചിത്രമല്ല തീവണ്ടി. ലില്ലിയെന്നൊരു സിനിമ അവര്‍ ചെയ്തുകഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുകയാണ്. ഒപ്പം കളരി എന്ന തമിഴ് ചിത്രത്തിലേയും നായികയായി. അതും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. അതിനിടയിലാണ് ഏറ്റവും അവിചാരിതമായി തീവണ്ടിയിലേക്കുള്ള ക്ഷണം സംയുക്തയെ തേടിയെത്തുന്നത്.

 

തീവണ്ടിയുടെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ് സംയുക്തയെക്കുറിച്ച് സംവിധായകന്‍ ഫെലീനിയോട് ആദ്യം പറയുന്നത്. ലില്ലിയുടെയും എഡിറ്ററായിരുന്നു അപ്പു ഭട്ടതിരി. അപ്പോള്‍തന്നെ ഫെലീനി സംയുക്തയെ ഫോണില്‍ വിളിക്കുകയായിരുന്നു. അങ്ങനെ തീവണ്ടിയിലെ ദേവിയാകാനുള്ള നിയോഗം സംയുക്തയെ തേടിയെത്തി.
സംയുക്തയുടെ കുടുബം പാലക്കാടാണ്. ഇപ്പോള്‍ ഇക്കണോമിക്സ് ഐച്ഛികവിഷയമായെടുത്ത് ഡിഗ്രിക്ക് പഠിക്കുന്നു. സംയുക്തയുടെ അച്ഛന്‍ ഡോക്ടറാണ്. സ്വാഭാവികമായും പ്ലസ് ടൂ കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതി ഒരു ഡോക്ടറോ എഞ്ചിനീയറോ ആയിത്തീരാനായിരുന്നു സംയുക്തയുടെയും നിയോഗം. പക്ഷേ വിധിഹിതം മാറ്റിമറിക്കാനാവില്ലല്ലോ. ആയിടയ്ക്കാണ് ഒരു വുമണ്‍ മാഗസിനില്‍ സംയുക്തയുടെ പടം അച്ചടിച്ചുവരുന്നത്. അത് അവരുടെ സിനിമാപ്രവേശനത്തിന് വഴിയൊരുക്കി. ഇനി സിനിമയില്‍ തന്നെ തുടരാനാണ് സംയുക്തയുടെ തീരുമാനം.
യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ സുന്ദരിക്ക് മോഡേണ്‍ വസ്ത്രങ്ങളോടാണ് പ്രിയം. ധാരാളം വായിക്കുന്ന സംയുക്ത കഥകളും കവിതകളും എഴുതാറുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO