ഗാംബിനോസിൽ മുഖ്യ വേഷത്തിൽ സമ്പത്ത് രാജ്

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന അധോലോകത്തിന്റെ കഥ പറയുന്ന ഗാംബിനോസ് എന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരം സമ്പത്ത് രാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .മലയാളത്തിൽ ഇതിനുമുൻപ് സാഗര്‍ ഏലിയാസ് ജാക്കിയിൽ മോഹന്‍ലാലിന്റെയും ,... Read More

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന അധോലോകത്തിന്റെ കഥ പറയുന്ന ഗാംബിനോസ് എന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരം സമ്പത്ത് രാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .മലയാളത്തിൽ ഇതിനുമുൻപ് സാഗര്‍ ഏലിയാസ് ജാക്കിയിൽ മോഹന്‍ലാലിന്റെയും , ദി ത്രില്ലറിൽ പ്രിത്വിരാജിന്റെയും കസബയിൽ മമ്മൂട്ടിയുടെയും ആടുപുലിയാട്ടത്തിൽ ജയറാമിന്റെയും പ്രതിനായക വേഷത്തിൽ എത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിയ താരത്തിൻ്റെ ഏറ്റവും പുതിയ മലയാള ചിത്രമാണ് ഗാംബിനോസ് .തമിഴിൽ ഹാസ്യ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് താരംപ്രേക്ഷക പ്രീതി നേടിയിട്ടുണ്ട് .
സമ്പത്തിൻ്റെ ഗാംബിനോസിലെ കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നാണ് ചിത്രത്തിൻ്റെ ട്രെയിലർ നൽകുന്ന സൂചന. .മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ പറയുന്നത്
സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയൻ ,രാധിക ശരത് കുമാർ, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ് ആണ് ഗാംബിനോസ് നിർമ്മിക്കുന്നത്. ഇറോസ് ഇന്റർനാഷണൽ ആണ് വിതരണം.

ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുകയാണ് ഗാംബിനോസ്. ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി.

അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ അധോലോക കുടുംബത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .ജനപ്രീയ താരം ജയസൂര്യ റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്

Show Less

No comments Yet

SLIDESHOW

LATEST VIDEO