സാൾട്ട് & പെപ്പെറിന് രണ്ടാം ഭാഗം സംവിധാനം ബാബു രാജ്

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവര്‍ കടുംകാപ്പിയുമായി വരുന്നു. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ബ്ലാക്ക് കോഫി എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജാണ് അതേ... Read More

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവര്‍ കടുംകാപ്പിയുമായി വരുന്നു. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ബ്ലാക്ക് കോഫി എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജാണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും ബാബുരാജ് തന്നെ. ഛായാഗ്രഹണം ജയിംസ് ക്രൈസ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഒരുക്കിയ ആഷിക്ക് അബു അതിഥി താരമായി എത്തുന്നു. കാളിദാസനായി ലാലും, മായയായി ശ്വേത മേനോനും എത്തും. രചന നാരായണന്‍ കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO