വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം സല്‍മാന്‍ഖാന്‍

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. 253.25 കോടിയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂതല്‍ ഈ സെപ്തംബര്‍ വരെയുള്ള... Read More

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. 253.25 കോടിയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂതല്‍ ഈ സെപ്തംബര്‍ വരെയുള്ള സമ്പാദ്യം. 228 കോടിയുമായി വിരാട് കോഹ് ലിയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പെണ്‍താരം ദീപിക പദ്കോണ്‍ ആണ്. 112.8 കോടിയാണ് വരുമാനം.
ബാഡ്മിന്‍റണ്‍ താരങ്ങളായ പി.വി. സിന്ധു, സൈന നേവാളും പട്ടികയില്‍ 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമാനടികളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട ഒരേയൊരു താരം നയന്‍താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്‍താര പട്ടികയില്‍ 69 സ്ഥാനത്താണ്. എ.ആര്‍. റഹ്മാന്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, വിജയ് സേതുപതി, രാം ചരണ്‍, വിജയ് ദേവരെകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരാണ് മറ്റു ദക്ഷിണേന്ത്യന്‍ താരങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO