‘സെയ്‌ഫി’ലെ മനോഹര ഗാനം പുറത്തിറങ്ങി

സിജു വില്‍സണും അനുശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സെയ്ഫി'ലെ വീഡിയോ സോംഗ് പുറത്തെത്തി. ഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീത സംവിധാനത്തില്‍ ഹരിശങ്കറാണ് ഗാനം ആലാപിച്ചത് .ഗാനരചന ശ്യാം നെട്ടായിക്കോട്. പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാജി... Read More

സിജു വില്‍സണും അനുശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സെയ്ഫി’ലെ വീഡിയോ സോംഗ് പുറത്തെത്തി. ഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീത സംവിധാനത്തില്‍ ഹരിശങ്കറാണ് ഗാനം ആലാപിച്ചത് .ഗാനരചന ശ്യാം നെട്ടായിക്കോട്. പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാജി പല്ലാരിമംഗലമാണ്. ഷാജി പല്ലാരിമംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശാന്ത് അലക്‌സ്, അജി ജോണ്‍, അപര്‍ണ ഗോപിനാഥ്, ഹരീഷ് പേരടി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചിത്രം അടുത്തമാസം ആദ്യം തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO