ധ്യാന്‍ ശ്രീനിവാസന്റെ ‘സച്ചിനി’ലെ പുതിയ ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ‘സച്ചിനിലെ പുതിയ ഗാനം എത്തി. കണ്ണീര്‍ മേഘങ്ങള്‍ എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഹേഷം അബ്ദുല്‍ വഹാബും... Read More

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ‘സച്ചിനിലെ പുതിയ ഗാനം എത്തി. കണ്ണീര്‍ മേഘങ്ങള്‍ എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഹേഷം അബ്ദുല്‍ വഹാബും ബിന്ദുവും ചേര്‍ന്നാണ്. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തിലുണ്ട്. അന്ന രേഷ്മ രാജനാണ് നായിക. ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരും വേഷമിടുന്നു. എസ്‌എല്‍ പുരം ജയസൂര്യയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിനെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO