സൗഹൃദത്തിന്‍റെ പേരില്‍ സിനിമ ചെയ്യുന്ന ആളല്ല പൃഥ്വിരാജ് : സച്ചി

തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രദ്ധേയനായ സച്ചി സംവിധാനചുമതലയേല്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. 2015 ല്‍ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യചിത്രം അനാര്‍ക്കലി വേറിട്ടൊരു കാഴ്ചാനുഭവമായിരുന്നു. എന്നിട്ടും നാലുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ സിനിമയിലേക്കെത്തുന്നത്. അനാര്‍ക്കലിയില്‍... Read More

തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രദ്ധേയനായ സച്ചി സംവിധാനചുമതലയേല്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. 2015 ല്‍ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യചിത്രം അനാര്‍ക്കലി വേറിട്ടൊരു കാഴ്ചാനുഭവമായിരുന്നു. എന്നിട്ടും നാലുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ സിനിമയിലേക്കെത്തുന്നത്. അനാര്‍ക്കലിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും ബിജുമേനോനുമാണ് അയ്യപ്പനും കോശിയുമായെത്തുന്നത്.

 

‘ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങള്‍ സംവിധാനം ചെയ്യണമെന്നു പല പ്രാവശ്യം എന്നോട് പറയുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്. ആദ്യ സംരംഭത്തില്‍ പൃഥ്വിരാജ് വേണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്‍റെ ആഗ്രഹം അറിഞ്ഞിട്ട് പൃഥ്വിരാജ് വന്ന് അഭിനയിച്ചതല്ല. ശന്തനു എന്ന നായക കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് അഭിനയിക്കാന്‍ തയ്യാറായത്.

 

വളരെ പ്രൊഫഷണലായിട്ടും അത്രയ്ക്ക് ഡെഡിക്കേഷനോടും കൂടിയാണ് പൃഥ്വിരാജ് സിനിമയെ കാണുന്നത്. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ചും തറവായിട്ട് പഠിക്കുകയും അതിന്‍റെ പ്രയോഗരൂപങ്ങള്‍ എങ്ങനെയാണെന്നും വ്യക്തമായിട്ട് അറിയുന്നൊരു നടനാണ്. ആദ്യത്തെ സംവിധാനസംരംഭത്തില്‍ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. സൗഹൃദത്തിന്‍റെ പേരിലൊന്നും സിനിമ കമിറ്റ് ചെയ്യുന്ന ആളല്ല പൃഥ്വിരാജ്, ഇത് ഞാന്‍ ചെയ്യേണ്ട സിനിമയാണ്, ഞാന്‍ ചെയ്താല്‍ നന്നാകുമെന്നു തോന്നിപ്പിക്കുന്ന സിനിമ മാത്രമേ ചെയ്യൂ. അങ്ങനെ വേണം സിനിമയെ കാണാന്‍’. സച്ചി പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO