ഒരു മോളിവുഡ്-ബോളിവുഡ് ബന്ധം ‘സാത് ഹിന്ദുസ്ഥാനി’ക്ക് 50 വര്‍ഷം

ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍സ്റ്റാറായി മാറിയ അമിതാഭ്ബച്ചന്‍റെ ആദ്യചിത്രം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന 'സാത് ഹിന്ദുസ്ഥാനി' മലയാളി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് മറ്റൊരുവിധത്തിലാണ്. മലയാളത്തിലെ സര്‍ഗധനനായ നടന്‍ മധു ആദ്യം അഭിനയിച്ച ഹിന്ദി ചിത്രം എന്ന നിലയില്‍.... Read More

ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍സ്റ്റാറായി മാറിയ അമിതാഭ്ബച്ചന്‍റെ ആദ്യചിത്രം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ‘സാത് ഹിന്ദുസ്ഥാനി’ മലയാളി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് മറ്റൊരുവിധത്തിലാണ്. മലയാളത്തിലെ സര്‍ഗധനനായ നടന്‍ മധു ആദ്യം അഭിനയിച്ച ഹിന്ദി ചിത്രം എന്ന നിലയില്‍.

 

 

‘നിണമണിഞ്ഞ കാല്‍പ്പാടുകളി’ല്‍ തുടങ്ങിയ മധുവിന്‍റെ ചലച്ചിത്രാഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം ചെമ്മീന്‍ റിലീസ് ചെയ്ത് നില്‍ക്കുന്ന കാലത്താണ് ‘സാത് ഹിന്ദുസ്ഥാനി’യിലെ വേഷം അദ്ദേഹത്തെ തേടിയെത്തുന്നത്. വിവിധഭാഷകളിലെ ഏഴുപേരെ തന്‍റെ ചിത്രത്തിലെ നായകന്മാരാക്കാനായിരുന്നു സംവിധായകന്‍ അബ്ബാസിന്‍റെ തീരുമാനം. അങ്ങനെ മലയാളത്തില്‍ നിന്നൊരാളെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് മധുവിന്‍റെ പേര് സംവിധായകന്‍ രാമുകര്യാട്ട് നിര്‍ദ്ദേശിക്കുന്നത്.

 

 

അബ്ബാസുമായി നേരത്തെ തന്നെ കര്യാട്ടിന് പരിചയമുണ്ടായിരുന്നു. മധുവിനെ നേരില്‍ കണ്ട് സംസാരിച്ച അബ്ബാസ് തന്‍റെ ചിത്രത്തിലേക്ക് മധുവിനെ കരാര്‍ ചെയ്യുകയും ചെയ്തു. അമിതാഭ്ബച്ചനെ സംബന്ധിച്ചിടത്തോളം ‘സാത് ഹിന്ദുസ്ഥാനി’യിലെ അഭിനയം അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കമായിരുന്നു.

 

 

മോഹന്‍ലാല്‍ നായകനായ ‘ഖാണ്ഡഹാര്‍’ എന്ന മലയാളചിത്രത്തിലും അമിതാഭ്ബച്ചന്‍ അഭിനയിച്ചു എന്നത് മലയാളത്തിന്‍റെയും ആഹ്ലാദം. ചലച്ചിത്രരംഗത്ത് 50 ആണ്ട് പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ തന്നെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് അമിതാഭ്ബച്ചനെ തേടി എത്തി എന്നതും ആകസ്മികമായ മറ്റൊരു സന്തോഷം.

Show Less

No comments Yet

SLIDESHOW

LATEST VIDEO