കണ്ണാടിക്കുഴലില്‍ തെളിയുന്ന ബീഭത്സചിത്രങ്ങള്‍

ദുര്‍ഗ്ഗയെ മുമ്പ് പരിചയിച്ചിട്ടുള്ളത് ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേര്‍പാഞ്ചാലി നോവലിലൂടെയാണ്. അതില്‍നിന്നും വ്യത്യസ്തമായൊരു ദുര്‍ഗ്ഗയെയാണ് കലിഡോസ്കോപ്പ് നോവലിലൂടെ ഷഹനാസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കാലത്തിന്‍റെ ചിത്രനാളിയാണ്. കാലചക്രം തിരിയുംതോറും ചേതോഹരമായ വര്‍ണ്ണചിത്രങ്ങള്‍ പിറവികൊള്ളുന്ന ചിത്രനാളിയല്ലിത്. പുതിയ കാലത്തിന്‍റെ... Read More

ദുര്‍ഗ്ഗയെ മുമ്പ് പരിചയിച്ചിട്ടുള്ളത് ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേര്‍പാഞ്ചാലി നോവലിലൂടെയാണ്. അതില്‍നിന്നും വ്യത്യസ്തമായൊരു ദുര്‍ഗ്ഗയെയാണ് കലിഡോസ്കോപ്പ് നോവലിലൂടെ ഷഹനാസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കാലത്തിന്‍റെ ചിത്രനാളിയാണ്. കാലചക്രം തിരിയുംതോറും ചേതോഹരമായ വര്‍ണ്ണചിത്രങ്ങള്‍ പിറവികൊള്ളുന്ന ചിത്രനാളിയല്ലിത്. പുതിയ കാലത്തിന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് രൂപം കൊള്ളുന്ന ദുരന്തചിത്രങ്ങള്‍ മാത്രമേ ഇതിലൂടെ കാണാന്‍ കഴിയൂ. അതിന് സാക്ഷിയായിരിക്കുന്നത് ദുര്‍ഗ്ഗ എന്ന കഥാപാത്രമാണ്. ദുര്‍ഗ്ഗ ഈ സമൂഹത്തിന്‍റെതന്നെ കണ്ണിയാണ്. അതിനാല്‍ ഷഹനാസ് ചിത്രനാളിയിലൂടെ പരിചയിച്ച ചിത്രങ്ങള്‍ നമുക്കും പരിചയമുള്ളവയാണ്. ബാലപീഡനം, കപടരാഷ്ട്രീയം, വര്‍ഗ്ഗീയത തുടങ്ങിയ കടുംനിറങ്ങളില്‍ ബീഭത്സമാക്കപ്പെട്ട ആ ചിത്രങ്ങളൊക്കെ കാലത്തിന്‍റെ കണ്ണാടിക്കുഴലിലൂടെ അല്ലെങ്കില്‍ കലിഡോസ്കോപ്പ് നോവലിലൂടെ നമുക്ക് ഒരിക്കല്‍കൂടി കാണാം, അനുഭവമാക്കാം.

പ്രസാധനം- ബഷോ ബുക്സ്, കോഴിക്കോട്- 673004. വില- 140 രൂപ

Show Less

No comments Yet

SLIDESHOW

LATEST VIDEO