ചന്ദ്രദോഷം നീങ്ങാന്‍

    നവഗ്രഹങ്ങള്‍ വിവിധതരത്തിലാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഓരോ ഗ്രഹങ്ങള്‍ക്കും അവയുടേതായ പ്രാധാന്യമുണ്ട്. സൂര്യ-ചന്ദ്രന്മാര്‍ അതില്‍ പ്രധാനികള്‍തന്നെ. ചിലരുടെ ജാതകത്തില്‍ ചന്ദ്രന്‍ നീചസ്ഥാനത്തിലാണ് കുടികൊള്ളുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദോഷങ്ങള്‍ നേരിടേണ്ടിവരുന്നു. പ്രധാനമായും... Read More

 

 

നവഗ്രഹങ്ങള്‍ വിവിധതരത്തിലാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഓരോ ഗ്രഹങ്ങള്‍ക്കും അവയുടേതായ പ്രാധാന്യമുണ്ട്. സൂര്യ-ചന്ദ്രന്മാര്‍ അതില്‍ പ്രധാനികള്‍തന്നെ. ചിലരുടെ ജാതകത്തില്‍ ചന്ദ്രന്‍ നീചസ്ഥാനത്തിലാണ് കുടികൊള്ളുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദോഷങ്ങള്‍ നേരിടേണ്ടിവരുന്നു. പ്രധാനമായും സുമംഗലിമാരുടെ ശാപം ഇവര്‍ക്കുണ്ടാകും. അതിന്‍റെ ഫലമായി കടുത്ത രോഗത്തിന് ഇവര്‍ അടിമകളാകും. ചിത്തഭ്രമം, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഹേതുവാണ് ചന്ദ്രന്‍.

 

ദോഷനിവാരണത്തിനായി സ്തോത്രപാരായണം ഉത്തമമാണ്. ചന്ദ്രദോഷം ഉള്ളവര്‍ വെള്ള വസ്ത്രം ധരിക്കേണ്ടതാണ്. പച്ചരി കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കാം. ഇതുകൂടാതെ ബ്രാഹ്മണര്‍ക്ക് ‘ശംഖ്’ ദാനം നല്‍കുന്നതും ഉത്തമമാണ്. ചന്ദ്രന് അര്‍ച്ചന, ദേവിക്ക് പൂജ, മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ അണിയുക ഇവയെല്ലാം ദോഷം കുറയ്ക്കാന്‍ സഹായിക്കുന്നു.

 

ദോഷനിവര്‍ത്തിക്കായി പാരായണം ചെയ്യേണ്ട ചന്ദ്രസ്തോത്രം

 

ദധി ശംഖ തുഷാരാഭം ക്ഷിരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍ മകുട ഭൂഷണം.

 

ചന്ദ്രഗായത്രി

 

ഓം പത്മധ്വജായ വിദ്മഹേ
ഹേമരൂപായ ധീമഹി
തന്നോ സോമ പ്രചോദയാത്.

 

ചന്ദ്രഭഗവാന്‍ പാല്‍കടലില്‍നിന്നുമാണ്  ഉത്ഭവിച്ചത്. തൂവെള്ളനിറത്തിന്‍റെ ഉടയോനാണ് ചന്ദ്രന്‍. ചന്ദ്രവൃദ്ധി കാലത്ത് ശുഭഫലവും വൃദ്ധിക്ഷയ വേളകളില്‍ പാപഫലവും വ്യക്തമാണ്.
ചന്ദ്രവൃദ്ധി എന്നത് ശുക്ലപക്ഷവും വൃദ്ധിക്ഷയം കൃഷ്ണപക്ഷവുമാണ്. ചന്ദ്രവൃദ്ധി-അമാവാസി മുതല്‍ പൗര്‍ണ്ണമിവരെ ശുക്ലപക്ഷം. വൃദ്ധിക്ഷയം-പൗര്‍ണ്ണമി മുതല്‍ അമാവാസിവരെ കൃഷ്ണപക്ഷം. ശുഭകാര്യങ്ങള്‍ക്ക് ശുക്ലപക്ഷമാണ് ഉത്തമം.
ചില അവസരങ്ങളില്‍ തിങ്കളാഴ്ച ദിവസം അമാവാസിയായിവരും. ഇത്തരം ദിനങ്ങള്‍ വളരെ ശ്രേഷ്ഠമാണ്. ബ്രഹ്മാ, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കും പ്രധാനപ്പെട്ട ദിനമാണിത്. പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ഏറെ ഗുണം ചെയ്യും.

 

മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായ നമോനമ:

 

ഈ മന്ത്രം ഉരുവിട്ടുകൊണ്ട് 108 തവണ ആല്‍മരത്തിന് ഈ ദിവസം പ്രദക്ഷിണം ചെയ്താല്‍ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്തതിഭാഗ്യം സിദ്ധിക്കും.

 

ഗ്രഹം – ചന്ദ്രന്‍(സോമം)
ദിവസം – തിങ്കളാഴ്ച
രാശി – കര്‍ക്കിടകം
ദിക്ക് – തെക്ക് കിഴക്ക്
അധിദേവത – പാര്‍വ്വതി
നിറം – വെള്ള
ലോഹം – ഈയ്യം
പൂവ് – വെള്ളത്താമര, മുല്ല, മന്ദാരം, തുമ്പ, നന്ത്യാര്‍വട്ടം, വെളുത്ത ശംഖുപുഷ്പം
ചമത – പ്ലാശം
ധാന്യം – പച്ചരി
വാഹനം – മുത്തുക്കള്‍ പതിപ്പിച്ച വിമാനം
വസ്ത്രം – വെള്ളപ്പട്ട്
രത്നം – മുത്ത്

 

ചന്ദ്രദശ – പത്തുവര്‍ഷക്കാലം , ചന്ദ്രദോഷപരിഹാരത്തിന് തിങ്കളാഴ്ചതോറും പശുവിന് കഞ്ഞികൊടുക്കുക, യാചകര്‍ക്ക് അന്നദാനം നല്‍കുക, മധുരമിട്ട അന്നം കാക്കയ്ക്ക് നല്‍കുക.

 

ഭാസ്ക്കരവാധ്യാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO