പിതാമഹന്‍ ഹിന്ദിയിലേക്ക്

2003 ല്‍ ബാല സംവിധാനം ചെയ്ത് 'പിതാമഹന്‍', ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുന്നു. വിക്രമിന്‍റെയും സൂര്യയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്ക് പ്രേരണാഘടകമായിരുന്ന ചിത്രം. ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ ഇത് വാരിക്കൂട്ടി. ഇപ്പോള്‍ ആ ചിത്രത്തിന് ഹിന്ദി പതിപ്പൊരുക്കുന്ന... Read More

2003 ല്‍ ബാല സംവിധാനം ചെയ്ത് ‘പിതാമഹന്‍’, ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുന്നു. വിക്രമിന്‍റെയും സൂര്യയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്ക് പ്രേരണാഘടകമായിരുന്ന ചിത്രം. ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ ഇത് വാരിക്കൂട്ടി. ഇപ്പോള്‍ ആ ചിത്രത്തിന് ഹിന്ദി പതിപ്പൊരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ സതീഷ് കൗശിക്. ഇതിന്‍റെ അവകാശം കുറെ വര്‍ഷങ്ങളായി സതീഷിന്‍റെ കയ്യിലാണ്. ഒരുപാട് നാടകീയതയും അഭിനയമുഹൂര്‍ത്തങ്ങളുമുള്ള ഈ ചിത്രം തനിക്കുപകരം മറ്റൊരാളാകും ചെയ്യുകയെന്ന് സതീഷ് കൗശിക് പറഞ്ഞു. ബാലയുടെ ‘സേതു’ ചിത്രം ‘തേരെ നാം’ എന്ന പേരില്‍ ഹിന്ദിയില്‍ സംവിധാനം ചെയ്ത ആളാണ് ഇദ്ദേഹം. ജയകാന്തന്‍റെ ‘നന്ദാവനത്തില്‍ ഒരു ആണ്ടി’ എന്ന നോവലാണ് ‘പിതാമഹന്’ ആധാരമായത്. ഇത് തെലുങ്കില്‍ ശിവപുത്രഡുവായും കന്നടത്തില്‍ അനന്തരുമായി റിലീസ് ചെയ്തിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO