‘ഗാനഗന്ധർവ്വ’ന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക.     രമേഷ് പിഷാരടിയും ഹരി .പി... Read More

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക.

 

 

രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ , മനോജ് .കെ .ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു , കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .

 

 

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് .

 

 

ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം .

 

Show Less

No comments Yet

SLIDESHOW

LATEST VIDEO