പഞ്ചവര്‍ണ്ണ മന്ത്രി

രമേഷ്പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്റെ ചര്‍ച്ചയ്ക്കിടെ മറ്റൊരു നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യാന്‍പോകുന്ന ചിത്രത്തിന്റെ പേര് ചര്‍ച്ചയിലെത്തിയത് ജയറാമിന്റെയും കുഞ്ചാക്കോബോബന്റെയും സാന്നിദ്ധ്യത്തിലായിരുന്നു. പഞ്ചവര്‍ണ്ണത്തിലെ നായകന്‍ ജയറാമാണ്. ശ്രീജിത്ത്... Read More

മേഷ്പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്റെ ചര്‍ച്ചയ്ക്കിടെ മറ്റൊരു നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യാന്‍പോകുന്ന ചിത്രത്തിന്റെ പേര് ചര്‍ച്ചയിലെത്തിയത് ജയറാമിന്റെയും കുഞ്ചാക്കോബോബന്റെയും സാന്നിദ്ധ്യത്തിലായിരുന്നു.
പഞ്ചവര്‍ണ്ണത്തിലെ നായകന്‍ ജയറാമാണ്. ശ്രീജിത്ത് വിജയന്റെ ചിത്രത്തിലേത് ചാക്കോച്ചനും. പിഷാരടിയുടെ ചിത്രത്തിന് പേരിട്ടശേഷമാണ് ബാക്കി ജോലികള്‍ ആരംഭിച്ചതെങ്കില്‍ ശ്രീജിത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുക്കാറായിട്ടും പേരായിട്ടില്ല, ആലോചനകള്‍ തകൃതി.
ഛായാഗ്രാഹകനായിരുന്ന ശ്രീജിത്തിന് കുട്ടനാടന്‍പശ്ചാത്തല സൗന്ദര്യം മുഴുവന്‍ സ്‌ക്രീനിലെത്തിക്കുന്ന സിനിമയായിരിക്കണം തന്റേതെന്ന നിര്‍ബന്ധമുണ്ട്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിച്ച കുട്ടനാടന്‍ കഥാപാത്രത്തെ നെഞ്ചിലേറ്റുന്ന ആളുമാണ് ശ്രീജിത്ത്. അങ്ങനെയാണ് കുട്ടനാട്ടുകാരനായ ചാക്കോച്ചനെത്തന്നെ നായകനാക്കി ശ്രീജിത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കുട്ടനാടന്‍ കഥാപാത്രങ്ങള്‍ ഹിറ്റാകുമെന്നൊരു സിനിമാവിശ്വാസവും പ്രചാരത്തിലുണ്ട്. ‘ചാക്കോച്ചന്‍ ഇനി കുട്ടനാടന്‍ചേട്ടന്മാരുടെ വേഷമല്ലാതെ മറ്റൊന്നും കെട്ടത്തില്ല അല്യോ?’ ജയറാം കുട്ടനാടന്‍മട്ടില്‍ കുഞ്ചാക്കോബോബനോടാരാഞ്ഞു.
‘അങ്ങനെയല്ല…കുട്ടനാടനാകുമ്പം നമുക്കെടുത്ത് പ്രയോഗിക്കാനെളുപ്പമാ…ചുറ്റും കണ്ടുവളര്‍ന്നതല്ലേ…?’ ചാക്കോച്ചന്റെ മറുപടി.
‘റിസോര്‍ട്ടും പാടം നികത്തലുമൊക്കെയുള്ള ഒരാക്ഷന്‍ ത്രില്ലര്‍ മന്ത്രി തോമസ്ചാണ്ടിയെപ്പോലൊരു കഥാപാത്രത്തെവെച്ച് അവതരിപ്പിച്ചാല്‍മതി അന്നത്തോടെ തീരും ചാക്കോച്ചന്റെ കുട്ടനാടന്‍ കഥാപാത്രങ്ങള്‍.’ പിഷാരടി പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO