രജീഷ വിജയന്‍ നായികയാകുന്ന ‘ഫൈനൽസ്’ ആരംഭിക്കുന്നു

പ്രശസ്ത തിരക്കഥാകൃത്ത് പി.ആർ. അരുൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഫൈനൽസ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻ സിന്റ ബാനറിൽ മണിയൻ പിള്ളരാജുവും പ്രജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.   സ്പോര്‍ട്സ് പശ്ചാത്തലത്തിലൂടെ... Read More

പ്രശസ്ത തിരക്കഥാകൃത്ത് പി.ആർ. അരുൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഫൈനൽസ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻ സിന്റ ബാനറിൽ മണിയൻ പിള്ളരാജുവും പ്രജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

സ്പോര്‍ട്സ് പശ്ചാത്തലത്തിലൂടെ അച്ഛൻ – മകൾ ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്. രണ്ടായിരത്തി ഇരുപത് ഒളിമ്പിക്സിൽ സൈക്കിളിങിൽ ഇന്ത്യയെ പ്രതിനിധികരിക്കുവാൻ തയ്യാറെടുക്കുന്ന ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതു. രജിഷ വിജയനാണ് നായികയായ ആലീസ്സിനെ അവതരിപ്പിക്കുന്നത്. നിരഞ്ജാണ് നായകൻ. സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

ടിനി ടോം, മുത്തുമണി, കുഞ്ചൻ ,നിസാർ സേഠ്, മാലാ പാർവ്വതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, എം.ഡി.രാജേന്ദ്രൻ, ശ്രീരേഖ എന്നിവരുടേതാണ് ഗാനങ്ങൾ . സംഗിതം.കൈലാസ് മേനോൻ (തീവണ്ടി ഫയിം), സുധിപ് എളമൺ ഛായാ ഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.ത്യാഗു, പ്രൊഡക്ഷൻ കൺട്രോളർ ബാദ്ഷ, പ്രൊഡക്ഷൻ എക്സിക്കുട്ടി വ്- വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ മാനേ ജർ.അഭിലാഷ് അർജുനൻ.

 

ഏപ്രിൽ പത്തു മുതൽ ചിത്രികരണമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം കട്ടപ്പന, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.

 

Photo credit- Nithinnarayan
Show Less

No comments Yet

SLIDESHOW

LATEST VIDEO