രജനി മുപ്പത് തവണ കണ്ട കമല്‍ സിനിമ!

അടുത്തിടെ കമല്‍ഹാസന്‍റെ പ്രൊഡക്ഷന്‍കമ്പനിയായ രാജ്കമല്‍ ഇന്‍റര്‍നാഷണലിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കമലിന്‍റെയും രജനിയുടേയും ആത്മീയഗുരുവായ സംവിധായകന്‍ കെ. ബാലചന്ദറിന്‍റെ ശില അനാവരണം ചെയ്തു.     തദവസരത്തില്‍ പത്രക്കാരെ അഭിമുഖീകരിച്ച ഇരുവരും മനസ്സുതുറന്നപ്പോള്‍ ഒട്ടേറെ... Read More

അടുത്തിടെ കമല്‍ഹാസന്‍റെ പ്രൊഡക്ഷന്‍കമ്പനിയായ രാജ്കമല്‍ ഇന്‍റര്‍നാഷണലിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കമലിന്‍റെയും രജനിയുടേയും ആത്മീയഗുരുവായ സംവിധായകന്‍ കെ. ബാലചന്ദറിന്‍റെ ശില അനാവരണം ചെയ്തു.

 

 

തദവസരത്തില്‍ പത്രക്കാരെ അഭിമുഖീകരിച്ച ഇരുവരും മനസ്സുതുറന്നപ്പോള്‍ ഒട്ടേറെ പുതിയ വാര്‍ത്തകളാണ് വീണ് കിട്ടിയത്. തങ്ങളെ രണ്ടാളെയും ആര്‍ക്കും വേര്‍പിരിക്കാനാവില്ലായെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയവും ആശയവും ചിന്താപരമായും ഞങ്ങള്‍ രണ്ട് തട്ടിലാണെങ്കിലും ഞങ്ങളുടെ സ്നേഹത്തിന് ഇതുവരെയും കോട്ടം തട്ടിയിട്ടില്ല. ആര്‍ക്കും അത് തകര്‍ക്കാനാവുമില്ലായെന്ന് കമല്‍ സൂചിപ്പിച്ചു.

 

 

രജനിയാകട്ടെ കമല്‍ ഏത് തട്ടകത്തിലേയ്ക്ക് പോയാലും കലയാണ് അദ്ദേഹത്തിന്‍റെ മാതൃവീടെന്നും അതുകൊണ്ടുതന്നെ അദ്ദേഹം സിനിമവിട്ടുപോകില്ലെന്നും അഭിപ്രായപ്പെട്ടു. കമലിന്‍റെ സിനിമകളൊക്കെ തനിക്കിഷ്ടപ്പെട്ടതാണെന്നും ‘അപൂര്‍വ്വ സഹോദരങ്ങള്‍’ രാത്രി 2 മണിക്കാണ് കണ്ടത്. അപ്പോള്‍തന്നെ കമലിന്‍റെ വീട്ടില്‍പോയി ഉറക്കത്തിലായിരുന്ന അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചാണ് മടങ്ങിയത്.

 

 

 

ഏറ്റവും കൂടുതല്‍ പ്രാവശ്യം താന്‍ കണ്ട കമല്‍ സിനിമ ‘ഹേ റാമാ’ണെന്നും 30 തവണയില്‍കൂടുതല്‍ കണ്ടിട്ടുണ്ടെന്നും രജനി പറഞ്ഞു. തനിക്ക് ബോര്‍ അടിക്കുമ്പോഴേക്കും കാണുന്ന സിനിമകളില്‍ ഒന്നാണ് ‘ഹേ റാം’.

.

 

 

ഭരതന്‍ സംവിധാനം ചെയ്ത ‘തേവര്‍മകന്‍’ ഒരു കാവ്യാത്മക സിനിമയാണെന്നും രജനി അഭിപ്രായപ്പെട്ടു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO