രജനി രാഷ്ട്രീയം പ്രഹസനമാകുമോ?

തങ്ങളുടെ പ്രിയപ്പെട്ട നടന്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്നറിയാന്‍ കണ്ണിലെണ്ണയൊഴിച്ച് നില്‍പ്പാണ് തമിഴകം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പെങ്കിലും സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇനിയും മൗനത്തിലാണ് രജനി.   രജനിയുടെ മനസ്സിലിരുപ്പ് എന്താണെന്ന് ആര്‍ക്കും... Read More

തങ്ങളുടെ പ്രിയപ്പെട്ട നടന്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്നറിയാന്‍ കണ്ണിലെണ്ണയൊഴിച്ച് നില്‍പ്പാണ് തമിഴകം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പെങ്കിലും സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇനിയും മൗനത്തിലാണ് രജനി.

 

രജനിയുടെ മനസ്സിലിരുപ്പ് എന്താണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നതാണ് സത്യം. എങ്കിലും തമിഴകരാഷ്ട്രീയത്തില്‍ നിറം പിടിപ്പിച്ച പലവിധ കഥകളും പ്രചരിക്കുന്നുണ്ട്. കമലിനെപ്പോലെ അതിപ്രശസ്തനായ നടന്‍ മുന്നില്‍ നിന്നിട്ടും മക്കള്‍ നീതിമയ്യം ജനസ്വാധീനത്തില്‍ ഏറെ പിന്നിലാണെന്നത് രജനിയെ മാറി ചിന്തിപ്പിക്കുന്നു. കൂടാതെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ എത്രത്തോളം വിജയിക്കുമെന്ന് നോക്കിയിട്ട് അതനുസരിച്ച് തന്‍റെ പാര്‍ട്ടി രൂപീകരിക്കാമെന്നും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുമാണ് രജനിയുടെ കണക്കുകൂട്ടല്‍.

 

എന്നാല്‍ വേറൊരു കൂട്ടര്‍ വാദിക്കുന്നത് അനന്തമായി നീളുന്ന രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം വിജയ് യുടെ ഇപ്പോഴത്തെ താരമൂല്യം കണ്ടുഭയന്നിട്ടാണെന്നാണ്. കാരണം ഓരോ സിനിമകള്‍ കഴിയുംതോറും വിജയ് ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രത്യേകിച്ചും യുവാക്കളെ. സിനിമയിലും പൊതുവേദിയിലും പഞ്ച് ഡയലോഗുകള്‍ പറഞ്ഞ് വിജയ് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നുപറയാതെ വയ്യ. മാത്രമല്ല പേട്ട എന്ന ചിത്രത്തിനുമുമ്പ് രജനിയുടെ താരപ്രഭയ്ക്ക് ഒരല്‍പ്പം മങ്ങലേറ്റിട്ടുണ്ടായിരുന്നു. പേട്ടയുടെ വിജയം രജനി ക്യാമ്പുകളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രജനിയെ ആ സിനിമയിലൂടെ കണ്ടുവെന്നാണ് ആരാധകവൃന്ദം അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിജയത്തിരക്കില്‍ രണ്ട് ചിത്രങ്ങള്‍ക്കുകൂടി രജനി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. അതിലൊന്ന് എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്നു.

 

തല്‍ക്കാലം ‘മാസ്’ സ്റ്റൈല്‍ ചിത്രങ്ങളില്‍ അഭിനയിക്കുകയും അതുവഴി തന്‍റെ ഇമേജ് ഒന്നുകൂടി വര്‍ദ്ധിപ്പിച്ച് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ‘മരണമാസാ’യി മാറണമെന്നാണ് രജനിയുടെ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നത്.

 

‘നാന്‍ എപ്പ വരുവേന്‍… എപ്പടി വരുവേന്ന് യാരാലേയും ശൊല്ല മുടിയാത്: ആനാ വരവേണ്ടിയ നേരത്തിലെ കറക്ടാ വന്തിടുവേന്‍.’ രജനി സിനിമയിലെ ഈ പഞ്ച് ഡയലോഗ് ഇന്ത്യന്‍ രാഷ്ട്രീയത്തിലും സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO