3 വ്യത്യസ്ത ലുക്കുകളുമായി റായിലക്ഷ്മി

ഒരു ചെറിയ ഇടവേളകള്‍ കഴിഞ്ഞാണ് റായിലക്ഷ്മി ഓരോ ചിത്രങ്ങളിലും അഭിനയിച്ചുവരുന്നത്. 'ജൂലി' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസിനുശേഷം റായിലക്ഷ്മി വീണ്ടും കോളിവുഡ്ഡിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ചിത്രം 'നീയാ-2' തമിഴ് ഹീറോ ജെയ് നായകനാകുന്ന ചിത്രത്തില്‍ വരലക്ഷ്മിശരത്കുമാറും... Read More

ഒരു ചെറിയ ഇടവേളകള്‍ കഴിഞ്ഞാണ് റായിലക്ഷ്മി ഓരോ ചിത്രങ്ങളിലും അഭിനയിച്ചുവരുന്നത്. ‘ജൂലി’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസിനുശേഷം റായിലക്ഷ്മി വീണ്ടും കോളിവുഡ്ഡിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ചിത്രം ‘നീയാ-2’ തമിഴ് ഹീറോ ജെയ് നായകനാകുന്ന ചിത്രത്തില്‍ വരലക്ഷ്മിശരത്കുമാറും കാതറിന്‍ തെരേസയുമാണ് നായികമാര്‍. 4 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ചിത്രത്തിന്‍റെ ആദ്യഭാഗം റിലീസായത്. ‘സര്‍പ്പചിത്രം’ എന്നാണ് റായ്ലക്ഷ്മി ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 3 കാലഘട്ടങ്ങളിലായി വരുന്ന ചിത്രത്തില്‍, 3 വ്യത്യസ്ത ‘ലുക്കുകള്‍’ തനിക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് റായിലക്ഷ്മി പറയുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുവരുന്ന റായിലക്ഷ്മിയുടെ അടുത്ത ബോളിവുഡ് ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമത്രേ.

Show Less

No comments Yet

SLIDESHOW

LATEST VIDEO