രാഹുകേതു ദോഷം ആര്‍ക്കെല്ലാം

  രാഹുദോഷമുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ദോഷങ്ങള്‍ ജീവിതത്തില്‍ ബാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചാല്‍ മതി. സര്‍പ്പങ്ങളെ ഇടയ്ക്കിടെ സ്വപ്നം കാണുക, സര്‍പ്പഭയം, ത്വക്രോഗങ്ങള്‍, അതിരുവിട്ട പ്രണയം, മാനസിക വിഭ്രാന്തി, വീടുവിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുക, അനാവശ്യദേഷ്യവും ടെന്‍ഷനും,... Read More

 

രാഹുദോഷമുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ദോഷങ്ങള്‍ ജീവിതത്തില്‍ ബാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചാല്‍ മതി. സര്‍പ്പങ്ങളെ ഇടയ്ക്കിടെ സ്വപ്നം കാണുക, സര്‍പ്പഭയം, ത്വക്രോഗങ്ങള്‍, അതിരുവിട്ട പ്രണയം, മാനസിക വിഭ്രാന്തി, വീടുവിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുക, അനാവശ്യദേഷ്യവും ടെന്‍ഷനും, ധനക്ലേശം, സന്താനദുരിതം, വിവാഹതടസ്സം, ദാമ്പത്യവിരഹം, സന്താനഭാഗ്യതടസ്സം.

 

അതേസമയം കേതുവാണ് ജാതകത്തില്‍ പിഴച്ചാല്‍ അപകടങ്ങളില്‍ ചെന്നുചാടുക, മറ്റുള്ളവരുടെ വാഹനം എടുക്കുക, മറ്റുള്ളവരുടെ സന്താനങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി സമയം പാഴാക്കുക, സ്ഥാനഭ്രംശം, ഉത്തരവാദിത്വബോധം ഇല്ലാതിരിക്കുക, ബന്ധങ്ങള്‍ നഷ്ടപ്പെടുക ഇവ കേതു ദുര്‍ബലമാക്കിയതിന്‍റെ ലക്ഷണമാണ്.

 

ശനിവത്രാഹു എന്നും കുജവത് കേതു എന്നും ചൊല്ലുണ്ട്. രാഹുവിനെ ശനിയെപ്പോലെയും കേതുവിനെ ചൊവ്വയെപ്പോലെയും കരുതണം. ശനിയെപ്പോലെ രാഹുവും തന്‍റെ സ്വാധീനത്തില്‍ വരുന്ന വ്യക്തിക്ക് നിരവധി ക്ലേശാനുഭവങ്ങള്‍ നല്‍കിയാലും ഈ യാതനകളാല്‍ ജാതകനെ സ്വയം ശുദ്ധീകരണത്തിലേക്കും നന്മയിലേക്കും നയിക്കും. അത്യന്തികമായി അയാള്‍ക്ക് വ്യക്തിമഹത്വവും ഉന്നതിയും നേടികൊടുക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO