പോലീസ് വേഷത്തില്‍ വീണ്ടും റഹ് മാന്‍

വിവിധ ഭാഷാചിത്രങ്ങളില്‍ പോലീസ്വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടനാണ് റഹ് മാന്‍. അദ്ദേഹം സുബ്ബുരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടുമൊരു പോലീസുകാരനായി എത്തുന്നു. ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന് ആധാരമാകുന്നത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെയും ജനപ്രതിനിധികളുടെ അനാവശ്യമായ... Read More

വിവിധ ഭാഷാചിത്രങ്ങളില്‍ പോലീസ്വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടനാണ് റഹ് മാന്‍. അദ്ദേഹം സുബ്ബുരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടുമൊരു പോലീസുകാരനായി എത്തുന്നു. ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന് ആധാരമാകുന്നത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെയും ജനപ്രതിനിധികളുടെ അനാവശ്യമായ ഇടപെടലുകള്‍ക്കെതിരെയും ദുഷിച്ചുനാറിയ സാമൂഹികവ്യവസ്ഥിതിക്കെതിരെയുമുള്ള ഒരു തുറന്ന പോരാട്ടമാണ് ഈ ചിത്രം. വിദ്യാഭ്യാസനയത്തിലെ വൈകല്യങ്ങളെയും ഈ ചിത്രം ചോദ്യം ചെയ്യുന്നു. ബാഡ്മിന്‍റണ്‍താരം വര്‍ഷ ബെലവാഡിയാണ് ചിത്രത്തില്‍ റഹ് മാന്‍റെ നായിക.

Show Less

No comments Yet

SLIDESHOW

LATEST VIDEO