മകന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ച് മാധവൻ

ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ മകൻ വേദാന്തിന്റെ മെഡല്‍ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് തമിഴ് നടൻ മാധവൻ. എല്ലാവിധ അനുഗ്രഹത്താലും ആശംസകളാളും ദൈവത്തിന്റെ... Read More

ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ മകൻ വേദാന്തിന്റെ മെഡല്‍ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് തമിഴ് നടൻ മാധവൻ. എല്ലാവിധ അനുഗ്രഹത്താലും ആശംസകളാളും ദൈവത്തിന്റെ ദയയാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനഭരിതരാക്കുന്നു. ജൂനിയര്‍ നാഷണല്‍ സ്വിം മീറ്റില്‍ മൂന്ന് ഗോള്‍ഡും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡലാണ്. പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി- മാധവൻ എഴുതുന്നു.

 

 

അതേസമയം ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. നമ്പി നാരായണൻ ആയാണ് മാധവൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.ആനന്ദ് മഹാദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുമുണ്ടാകും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രദര്‍ശനത്തിലെത്തിക്കുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO