പൃഥ്വിക്ക് നൊന്താല്‍ ഇന്ദ്രന് വേദനിക്കും

ചെറുപ്പത്തില്‍ ഇന്ദ്രനായിരുന്നു വികൃതിത്തരങ്ങളില്‍ മുമ്പന്‍. രാജു വന്നതോടെ അവന്‍ കുറച്ച് പക്വത കാട്ടി. സ്നേഹം മുഴുവനും പിന്നെ അനുജനോടായി. ചേട്ടന്‍റെ കയ്യിലിരിക്കുന്ന കളിപ്പാട്ടങ്ങളോ മറ്റോ അവനെ ഉപദ്രവിച്ച് പൃഥ്വി തട്ടിയെടുത്തു കൊണ്ടുപോകുമ്പോള്‍ ഞാനവനെ വഴക്ക്... Read More

ചെറുപ്പത്തില്‍ ഇന്ദ്രനായിരുന്നു വികൃതിത്തരങ്ങളില്‍ മുമ്പന്‍. രാജു വന്നതോടെ അവന്‍ കുറച്ച് പക്വത കാട്ടി. സ്നേഹം മുഴുവനും പിന്നെ അനുജനോടായി.
ചേട്ടന്‍റെ കയ്യിലിരിക്കുന്ന കളിപ്പാട്ടങ്ങളോ മറ്റോ അവനെ ഉപദ്രവിച്ച് പൃഥ്വി തട്ടിയെടുത്തു കൊണ്ടുപോകുമ്പോള്‍ ഞാനവനെ വഴക്ക് പറയാറുണ്ട്. ചിലപ്പോള്‍ ചെറിയ തല്ലും കൊടുക്കാറുണ്ട്. അപ്പോള്‍ വിഷമത്തോടെ ഇന്ദ്രന്‍ വന്ന് പറയും. ‘എന്തിനാണമ്മേ അവനെ തല്ലുന്നേ, അവന്‍ കൊച്ചുകുട്ടിയല്ലേ.’

 

പൃഥ്വിയോട് ഇന്ദ്രന് എന്നും സ്നേഹമായിരുന്നു. ഇന്നുമതേ. പൃഥ്വിക്ക് ഏതെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ഏറെ ദുഃഖം. അതിനെക്കുറിച്ചോര്‍ത്ത് ഇന്ദ്രന്‍ വേവലാതിപ്പെടുകയും ചെയ്യും. രാജു അങ്ങനെയല്ല. ഒന്നും അങ്ങനെ തുറന്നു പറയില്ല. എല്ലാം ഉള്ളിലൊതുക്കും. പക്ഷേ ചേട്ടനോട് ഭയങ്കര സ്നേഹമാണ്. ഭാര്യയോടും അമ്മയോടും പോലും പറയാത്ത കാര്യങ്ങള്‍ അവര്‍ പരസ്പരം പങ്കുവയ്ക്കുന്നത് എനിക്കറിയാം. ആ സ്നേഹവും ഒരുമയും എന്നും ഉണ്ടാകണമേ എന്നാണ് ഈശ്വരനോടുള്ള എന്‍റെ പ്രാര്‍ത്ഥനയും. –മല്ലിക സുകുമാരന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO