‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന ‘അയ്യപ്പനും കോശിയും’

'അനാര്‍ക്കലി' എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ രണ്ടാമത്തെ ചിത്രം വരുന്നു. അയ്യപ്പനും കോശിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞദിവസം നടന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്.... Read More

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ രണ്ടാമത്തെ ചിത്രം വരുന്നു. അയ്യപ്പനും കോശിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞദിവസം നടന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സച്ചി, രഞ്ജിത്, ഷാജു ശ്രീധര്‍, എന്നിവരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

 

 

പൃഥ്വിരാജും ബിജുമേനോനുമാണ് ചിത്രത്തില്‍ പ്രധാന നായന്മാര്‍. അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും എത്തുന്ന ചിത്രത്തിലെ നായികയേയും മറ്റുതാരങ്ങളേയും ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.  പൃഥ്വിരാജും ബിജു മേനോനും അവരുടെ പ്രൊജക്ടുകളുടെ തിരക്കുകളിലാണിപ്പോള്‍.  

 

Show Less

No comments Yet

SLIDESHOW

LATEST VIDEO