തമിഴ്സിനിമ ലക്ഷ്യമിട്ട് പ്രയാഗ

മലയാളത്തിലെ അറിയപ്പെടുന്ന നായികമാരിലൊരാളായ പ്രയാഗയുടെ പുതിയ ചിത്രം ഗോകുല്‍സുരേഷിനൊപ്പം അഭിനയിച്ച 'ഉള്‍ട്ട' യാണ്. കൂടാതെ പൃഥ്വിരാജിന്‍റെ നായികയായി 'ബ്രദേഴ്സ് ഡേ'യിലും അഭിനയിക്കുന്നു.     എങ്കിലും പ്രയാഗയ്ക്ക് കൂടുതല്‍ പ്രണയം തമിഴ്സിനിമയോടാണ്. അതിന്‍റെ തുടക്കമെന്നോണം... Read More

മലയാളത്തിലെ അറിയപ്പെടുന്ന നായികമാരിലൊരാളായ പ്രയാഗയുടെ പുതിയ ചിത്രം ഗോകുല്‍സുരേഷിനൊപ്പം അഭിനയിച്ച ‘ഉള്‍ട്ട’ യാണ്. കൂടാതെ പൃഥ്വിരാജിന്‍റെ നായികയായി ‘ബ്രദേഴ്സ് ഡേ’യിലും അഭിനയിക്കുന്നു.

 

 

എങ്കിലും പ്രയാഗയ്ക്ക് കൂടുതല്‍ പ്രണയം തമിഴ്സിനിമയോടാണ്. അതിന്‍റെ തുടക്കമെന്നോണം അവര്‍ മിസ്ക്കിന്‍ സംവിധാനം ചെയ്യുന്ന ‘സൈക്കോ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. മറ്റ് സിനിമാസാഹചര്യങ്ങളില്‍നിന്നും പ്രത്യാശയും പ്രത്യേകതയും നിറഞ്ഞതാണ് തമിഴ്സിനിമാരംഗമെന്നാണ് അവര്‍ പറയുന്നത്. ഏതായാലും ഏതാനും തമിഴ് സിനിമകളില്‍ പ്രയാഗ അഭിനയിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായിക്കഴിഞ്ഞു. പ്രയാഗ അടുത്തിടെ ഒരു കന്നടച്ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന പേരുള്ള ആ ചിത്രത്തില്‍ പ്രയാഗയുടെ നായകന്‍ ‘ഗോള്‍ഡന്‍സ്റ്റാര്‍’ ഗണേഷ്കുമാറാണ്. കൊല്‍ക്കത്ത, സിംല, പഞ്ചാബ്, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ‘ഗീത’യുടെ ചിത്രീകരണം.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO