‘പ്രണയമീനുകളുടെ കടലി’ലെ വീഡിയോ സോംഗ്

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ. പാടിയിരിക്കുന്നത് ലക്ഷ്മി... Read More

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ. പാടിയിരിക്കുന്നത് ലക്ഷ്മി എസ് നായര്‍, അഞ്ചലി ആനന്ദ് എന്നിവര്‍ക്കൊപ്പം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കോറസ് ഗ്രൂപ്പും ചേര്‍ന്ന്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. ഉത്തരേന്ത്യന്‍ അഭിനേത്രി പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO