വിനായകന്‍ നായകനായെത്തുന്ന ‘പ്രണയ മീനുകളുടെ കടല്‍’ ടീസര്‍

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപ് പശ്ചാത്തലമാക്കുന്നുവെന്നല്ലാതെ ഈ സിനിമയെക്കുറിച്ച് കൂടുതല്‍... Read More

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപ് പശ്ചാത്തലമാക്കുന്നുവെന്നല്ലാതെ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കമല സുരയ്യയുടെ ജീവിതം പറഞ്ഞ ‘ആമി’ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിനായകന് പുറമെ ദിലീഷ് പോത്തന്‍, റിധി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം.

Show Less

No comments Yet

SLIDESHOW

LATEST VIDEO