പ്രളയശേഷം… ഹൃദയപക്ഷം… അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവലിലേയ്ക്ക്

കേരള സര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ് നിര്‍മ്മിച്ച് എം. വേണുകുമാര്‍ സംവിധാനം ചെയ്ത 'പ്രളയശേഷം ഹൃദയപക്ഷം' ഡോക്യുമെന്‍ററി 2019 ലെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.   [caption id="attachment_38541"... Read More

കേരള സര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ് നിര്‍മ്മിച്ച് എം. വേണുകുമാര്‍ സംവിധാനം ചെയ്ത ‘പ്രളയശേഷം ഹൃദയപക്ഷം’ ഡോക്യുമെന്‍ററി 2019 ലെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 

എം. വേണുകുമാര്‍

 

നമ്മുടെ നാട് അനുഭവിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയുടെ നേര്‍ച്ചിത്രമായ ‘പ്രളയശേഷം ഹൃദയപക്ഷം’ എന്ന ഡോക്യുമെന്‍ററിയില്‍ പ്രളയാനന്തര കേരളത്തിന്‍റെ മഴചരിത്രം, 99 ലെ വെള്ളപ്പൊക്കം എന്നിവ കൂടി അടയാളപ്പെടുത്തിയിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ തേവള്ളി രചന നിര്‍വ്വഹിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ വിവരണപാഠം സലിന്‍ മാങ്കുഴിയുടേതാണ്.

 

ഉണ്ണികൃഷ്ണന്‍ തേവള്ളി

സംഗീതം അശ്വിന്‍ ജോണ്‍സണ്‍, എഡിറ്റിംഗ് ശ്യാം. കേരളത്തിലെ 14 ജില്ലകളിലും ഡല്‍ഹിയിലും ‘പ്രളയശേഷം ഹൃദയപക്ഷത്തി’ന്‍റെ പ്രത്യേകപ്രദര്‍ശനം നടന്നിരുന്നു. 2019 ജൂണ്‍ 19 മുതല്‍ 26 വരെ തിരുവനന്തപുരത്താണ് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO