മോഹന്‍ലാലിനൊപ്പം പ്രഭുവും അര്‍ജ്ജുനും

മോഹന്‍ലാല്‍ നായകനാകുകയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുകയും ചെയ്യുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തുടങ്ങാനുള്ള ജോലികള്‍ നടന്നുവരികയാണ്.   തൊടുപുഴയും ഈ... Read More

മോഹന്‍ലാല്‍ നായകനാകുകയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തുടങ്ങാനുള്ള ജോലികള്‍ നടന്നുവരികയാണ്.

 

തൊടുപുഴയും ഈ സിനിമയുടെ ലൊക്കേഷനാകുന്നുവെന്നത് ഒരു പ്രത്യേകതയാണ്. തൊമ്മന്‍കുന്നിലെ ഒരു വിശാലമായ പ്രദേശമാണ് കുതിരസവാരി ചിത്രീകരിക്കുവാന്‍ പ്രിയദര്‍ശന്‍ തെരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷന്‍.

 

പ്രഭു, അര്‍ജ്ജുന്‍ എന്നീ നടന്മാരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. കൂടാതെ ഹിന്ദി രംഗത്തെ ഏതാനും ആര്‍ട്ടിസ്റ്റുകളും കുഞ്ഞാലിമരയ്ക്കാറില്‍ അഭിനയിക്കുന്നുണ്ട്. റാമോജിയില്‍ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO