യുവ ഹൃദയങ്ങളെ കീഴടക്കാന്‍ പൊന്‍താരമേ… ഹെലനിലെ ആദ്യഗാനം വൈറല്‍

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ രചിച്ച് ഷാന്‍ റഹ്മാന്‍ സംഗീതം നല്കിയ പൊന്‍താരമേ എന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് വിനീത് ശ്രീനിവാസനും... Read More

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ രചിച്ച് ഷാന്‍ റഹ്മാന്‍ സംഗീതം നല്കിയ പൊന്‍താരമേ എന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് വിനീത് ശ്രീനിവാസനും ദിവ്യ. എസ് മേനോനുമാണ്.

അന്ന ബെന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

അന്ന ബെന്‍ അവതരിപ്പിക്കുന്ന ഹെലന്‍റെ കാഴ്ചകള്‍ ദൃശ്യാവിഷ്കരിച്ചിരിക്കുന്ന ഈ ഗാനം ഇതിനോടകംതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങിക്കഴിഞ്ഞു, ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രാഹകന്‍,

Show Less

No comments Yet

SLIDESHOW

LATEST VIDEO