പോലീസ് പരിശോധന: ജനങ്ങളെ ഭയപ്പെടുത്തുന്നതാവരുത്

പോലീസ്, ഗതാഗത വകുപ്പ് എന്നീ സര്‍ക്കാര്‍ ഏജന്‍സികളാണ് പൊതുനിരത്തുകളില്‍ വാഹനപരിശോധന നടത്തുന്നത്. ഇതില്‍ ഏറ്റവും പ്രമുഖമായി രംഗത്തുള്ളത് പോലീസാണ്. ഇങ്ങനെ പരിശോധന നടത്തുക വഴി പല പിടികിട്ടാപ്പുള്ളി കളേയും, കുറ്റവാളികളേയും കണ്ടെത്താനും, കസ്റ്റഡിയിലെടുക്കാനും, കുറ്റകൃത്യങ്ങള്‍... Read More

പോലീസ്, ഗതാഗത വകുപ്പ് എന്നീ സര്‍ക്കാര്‍ ഏജന്‍സികളാണ് പൊതുനിരത്തുകളില്‍ വാഹനപരിശോധന നടത്തുന്നത്. ഇതില്‍ ഏറ്റവും പ്രമുഖമായി രംഗത്തുള്ളത് പോലീസാണ്. ഇങ്ങനെ പരിശോധന നടത്തുക വഴി പല പിടികിട്ടാപ്പുള്ളി കളേയും, കുറ്റവാളികളേയും കണ്ടെത്താനും, കസ്റ്റഡിയിലെടുക്കാനും, കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ തടയുവാനും കഴിയുന്നത് ശ്ലാഘനീയം തന്നെ.

‘രക്ഷാഭടന്മാര്‍’ എന്ന് രാജഭരണ കാലത്തുണ്ടായിരുന്ന ഭടന്മാരുടെ പുതിയ പേരാണ് ‘പോലീസ്’ എന്ന് ചില ഗ്രന്ഥങ്ങളില്‍ ചരിത്രത്തെ ഉദ്ധരിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അരക്ഷിതരായിരിക്കുന്ന വ്യക്തികളേയും സമൂഹത്തേയും രക്ഷിക്കുകയാണ് അവരുടെ കര്‍മ്മവും ധര്‍മ്മവും.

ഈ ലേഖനത്തില്‍ പോലീസിന്‍റെ വാഹനപരിശോധനയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വാഹനപരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട സംഗതികളെക്കുറിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പോലീസിന്‍റെ പൊതുവേയുള്ള പെരുമാറ്റ രൂപീകരണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ബഹു: കോടതി നിര്‍ദ്ദേശങ്ങളും കൊടുത്തിട്ടുണ്ട്. 

വാഹനപരിശോധനയെ സംബന്ധിച്ച് പല ഉത്തരവുകളും നിലവിലുണ്ടെങ്കിലും, ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അത് ബാധകമല്ല എന്ന നിലയിലാണ് അവര്‍ കൃത്യനിര്‍വ്വഹണം നടത്തുന്നത്. പൊതുനിരത്തുകളുടെ വളവില്‍ നിന്നുകൊണ്ട് ഭയപ്പെടുത്തുന്ന തരത്തില്‍ വാഹനങ്ങള്‍ കൈകാണിച്ചുനിര്‍ത്തുക, തിരക്കുള്ള നിരത്തുകളില്‍ വാഹനപരിശോധന നടത്തുക, നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ മനുഷ്യജീവന് അപകടമുണ്ടാക്കത്തക്ക രീതിയില്‍ പിന്തുടരുക, സഭ്യമല്ലാത്ത രീതിയില്‍ ജനങ്ങളോട് പെരുമാറുക തുടങ്ങിയവ പാടില്ലായെന്നുള്ള കര്‍ശനനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്നും നിഷ്കാസിതരാക്കി കോടതി നിര്‍ദ്ദേശപ്രകാരം സേനയെ ശുദ്ധീകരിക്കേണ്ടതാണ്.

പോലീസിന്‍റെ മറ്റൊരു പ്രധാന ചടങ്ങാണ് ‘ഊതിക്കല്‍.’ വാഹനം ഓടിക്കുന്ന ആളോട് പോലീസുകാരന്‍ ഊതാന്‍ ആജ്ഞാപിക്കും. ഊതുമ്പോള്‍ മദ്യത്തിന്‍റെ മണമുണ്ടോ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ശ്വസിച്ചുനോക്കും. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും കൈലേസ് വച്ച് വായും മൂക്കും പൊത്തി വേണമെന്നും, ശ്വാസം മറ്റൊരാളിന്‍റെ മുഖത്തേക്ക് ഊതിവിടരുതെന്നും ചില ആരോഗ്യചിന്തകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഓര്‍ക്കാതെയാവും, ഇങ്ങനെ ചെയ്യുന്നത്. അതോര്‍ക്കുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ ‘ഊതാതി’രുന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍റെ ‘സ്വഭാവം’ മാറും. ഇങ്ങനെയൊക്കെ ചെയ്യുന്നത് പ്രധാനമായും ട്രാഫിക് സിഗ്നല്‍ ഭാഗത്ത് വാഹനം നിര്‍ത്തുമ്പോഴാണ്. ഇരുചക്രവാഹനത്തിന്‍റെ കാര്യത്തിലാണെങ്കില്‍ പോലീസുകാരന്‍ വന്ന് ആ വാഹനത്തിന്‍റെ താക്കോല്‍ ഊരി കൈവശപ്പെടുത്തും എന്നിട്ടൊരാജ്ഞയാണ്. ‘വണ്ടി സൈഡിലോട്ട് മാറ്റിയിട്’. ബൈക്കുകാരന്‍ ബൈക്കില്‍ നിന്നിറങ്ങി ബൈക്ക് വളരെ പണിപ്പെട്ട് ഉരുട്ടി സൈഡിലോട്ട് മാറ്റും. ആരോടായാലും ഏത് പ്രായക്കാരോടായാലും ഇങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് യാതൊരു തരംതിരിവുമില്ല. മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ ഡ്രൈവറെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഡോക്ടര്‍ രക്തം പരിശോധിക്കും. ഇങ്ങനെ ചെയ്യുന്നത് ആ ഡ്രൈവറുടെ അനുവാദമില്ലാതെയാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥനും ഡോക്ടറും ഓര്‍ക്കുന്നുവോ എന്നറിയില്ല. ഒരു കൊടുംകുറ്റവാളിയോട് പെരുമാറുന്ന തരത്തിലാണ് മേല്‍പ്രകാരം ചെയ്യുന്നതെന്ന് നാമോര്‍ത്തുപോകും. മേല്‍വിവരിച്ച പ്രകാരം ഒരാളിന്‍റെ അനുവാദമില്ലാതെ രക്തമെടുത്തു പരിശോധിക്കാനും, സഭ്യമല്ലാത്ത രീതിയില്‍ പെരുമാറാനും പോലീസിനും ഡോക്ടര്‍ക്കും അധികാരമുണ്ടോ? അങ്ങനെ ചെയ്യുന്നത് നിയമപരമാണോ?

 

16-31 ആഗസ്റ്റ്- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO