‘പിങ്കി’ന്‍റെ തമിഴ് റീമേക്ക് ‘നേര്‍കൊണ്ട പാര്‍വേ’ ഫസ്റ്റ് ലുക്ക്

ഹിന്ദിയില്‍ വന്‍ ഹിറ്റായ പിങ്കിന്‍റെ തമിഴ് റീമേക്ക് വരുന്നു. നേര്‍കൊണ്ട പാര്‍വേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. അമിതാബ് അഭിനയിച്ച ചിത്രത്തിലെ വക്കീലിന്‍റെ വേഷത്തില്‍ എത്തുന്നത് അജിത്താണ്.  ധീരന്‍ അധികാരം ഒന്‍ട്രു എന്ന... Read More

ഹിന്ദിയില്‍ വന്‍ ഹിറ്റായ പിങ്കിന്‍റെ തമിഴ് റീമേക്ക് വരുന്നു. നേര്‍കൊണ്ട പാര്‍വേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. അമിതാബ് അഭിനയിച്ച ചിത്രത്തിലെ വക്കീലിന്‍റെ വേഷത്തില്‍ എത്തുന്നത് അജിത്താണ്.  ധീരന്‍ അധികാരം ഒന്‍ട്രു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നേ൪ക്കൊണ്ട പാ൪വേ സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. തപ്‌സിയുടെ കഥാപാത്രത്തെ ശ്രദ്ധ അവതരിപ്പിക്കും. അജിത്തിന്‍റെ ഭാര്യയുടെ വേഷത്തില്‍ വിദ്യ ബാലന്‍ എത്തുമെന്നാണ് സൂചന.

 

അജിതിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഈ ചിത്രം നിര്‍മിക്കുന്നതെന്ന് ബോണി കപൂര്‍ ‘വിശ്വാസ’ത്തിന്റെ പ്രദര്‍ശനത്തിന് ചെന്നൈയില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു.  അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ മേയ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO