പിണറായി- ചെന്നിത്തല ഒത്തുകളിയോ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം.

  രാജ്കുമാറിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പത്തോ ഇരുപതോ വര്‍ഷം വരെ നീട്ടിക്കൊണ്ടു പോകാവുന്ന അട്ടിമറി സാധ്യതയുള്ള... Read More

 

രാജ്കുമാറിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പത്തോ ഇരുപതോ വര്‍ഷം വരെ നീട്ടിക്കൊണ്ടു പോകാവുന്ന അട്ടിമറി സാധ്യതയുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. അവസരം മുതലെടുത്ത സര്‍ക്കാര്‍ ഉടനടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരുകയും ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് കൊലക്കുറ്റം ചുമത്താനുള്ള ആര്‍ജ്ജവം കേരള പോലീസിന് കീഴിലുള്ള ക്രൈംബ്രാഞ്ചിനില്ലെന്ന് വ്യക്തം. സി ബി ഐ എത്തിയാല്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് മാതൃകയില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമായിരുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള ‘വാണിയനും വാണിയത്തി’യും കളിയായിരുന്നോ പ്രതിപക്ഷ നേതാവിന്‍റെ ജുഡീഷ്യല്‍ അന്വേഷണ ആവശ്യവും സര്‍ക്കാരിന്‍റെ പ്രഖ്യപനവും എന്നാണ് പൊതുജനങ്ങളുടെ സംശയം

Show Less

No comments Yet

SLIDESHOW

LATEST VIDEO