27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 7

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 7   പുണര്‍തം   പൊതുസ്വഭാവം   ഒരു നൗകയുടെ രൂപത്തില്‍ ഏകദേശം അര്‍ദ്ധവൃത്താകൃതിയില്‍ ആകാശവീഥിയില്‍ കാണപ്പെടുന്ന 6 നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് പുണര്‍തം നക്ഷത്രം.... Read More

 

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 7


 

പുണര്‍തം

 

പൊതുസ്വഭാവം

 

ഒരു നൗകയുടെ രൂപത്തില്‍ ഏകദേശം അര്‍ദ്ധവൃത്താകൃതിയില്‍ ആകാശവീഥിയില്‍ കാണപ്പെടുന്ന 6 നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് പുണര്‍തം നക്ഷത്രം. പുണര്‍തം നക്ഷത്രക്കാരില്‍ അധികവും തികഞ്ഞ ഈശ്വരവിശ്വാസികളായിരിക്കും. സ്വഭാവ ഗുണത്തില്‍ ഇവര്‍ മുന്നിട്ടുനില്‍ക്കുമെങ്കിലും അടിക്കടി സ്വഭാവം മാറിക്കൊണ്ടിരിക്കും. അപരിചിതരോട് അത്ര സഹകരിക്കുകയില്ലെങ്കിലും പരിചിതരോട് വാചാലമായി സംസാരിക്കും. അല്‍പ്പം പൊങ്ങച്ചം പറച്ചില്‍ ഇവരുടെ ഒരു ന്യൂനതയാണ്. ഇവരുടെ ശരീരം പൊതുവെ ഇടകൊണ്ട് അല്‍പ്പം വളഞ്ഞിരിക്കും. മാതാപിതാക്കളെ അനുസരിക്കുന്നതിലും, ഗുരുക്കന്മാരെ ബഹുമാനിക്കുന്നതിലും ഇവര്‍ മുന്‍പന്തിയിലായിരിക്കും. വ്യാഴദശാകാലവും ശുക്രദശാകാലവും ഒരുപോലെ അനുഭവയോഗ്യമാകുന്ന നക്ഷത്രക്കാരാണിവര്‍. അനാവശ്യ കലഹങ്ങളും തുടര്‍ന്ന് മാനസികാസ്വാസ്ഥ്യങ്ങളും സ്വയം വിളിച്ചുവരുത്തുന്നവരാണിവര്‍. ദാമ്പത്യജീവിതം പൊതുവെ തൃപ്തികരമായിരിക്കുമെങ്കിലും സംഭാഷണത്തിലെ നയചാതുര്യക്കുറവ് പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിസ്സാര കാര്യങ്ങളെക്കുറിച്ച് വൃഥാ ആലോചിച്ച് മനസ്സ് അസ്വസ്ഥമാകും. പെട്ടെന്ന് സന്തോഷിക്കുന്ന ഇവര്‍ ക്ഷിപ്രകോപികളുമാണ്. എന്നാല്‍ 44-52 എന്നീ ദശാകാലയളവില്‍ ആപത്തുകളുണ്ടാകാതെ നോക്കണം. പുണര്‍തം നക്ഷത്രം തുടങ്ങി ആദ്യത്തെ 18 മണിക്കൂറിനുള്ളില്‍ ജനിക്കുന്നവര്‍ മിഥുനക്കൂറുകാരും അവസാനത്തെ 6 മണിക്കൂറിനുള്ളില്‍ ജനിക്കുന്നവര്‍ കര്‍ക്കടകക്കൂറുകാരുമാണ്.

 

ദശാനാഥന്‍ വ്യാഴവും, രാശിനാഥന്‍ മിഥുനക്കൂറുകാര്‍ക്ക് ബുധനും കര്‍ക്കടകക്കൂറുകാര്‍ക്ക് ചന്ദ്രനും നക്ഷത്ര ദേവത ‘അദിതി’യുമാണ്.

 


 

ദശാകാലം:

 

ഇവരുടെ ജനനം വ്യാഴദശയിലാണ്. ശരാശരി 8 വയസ്സുവരെ വ്യാഴദശയായി കണക്കാക്കാം. തുടര്‍ന്ന് 27 വയസ്സുവരെ ശനിദശയും, 44 വയസ്സുവരെ ബുധനും, 44 മുതല്‍ 51 വയസ്സുവരെ കേതൂര്‍ദശയുമാണ്. അതിനുശേഷം യഥാക്രമം ശുക്രന്‍ 20, ആദിത്യന്‍ 6, ചന്ദ്രന്‍ 10 എന്നീ ദശാകാലങ്ങളുമാണ്.
ഇതില്‍ ബുധ, കേതു, ചന്ദ്രദശാകാലങ്ങള്‍ നന്നല്ല. അതിനാല്‍ ഈ ദശാകാലങ്ങളില്‍ യഥാവിധി ദോഷപരിഹാരങ്ങള്‍ ചെയ്യണം.

 


 

അനുകൂല ദിവസം: വ്യാഴം

 

അനുകൂല തീയതി: 3, 12, 21, 30

 

അനുകൂല നിറം: മഞ്ഞ, സ്വര്‍ണ്ണനിറം

 

അനുകൂല രത്നം: മഞ്ഞ പുഷ്യരാഗം

 


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 

മിഥുനക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, മകം, ഉത്രം, ചിത്തിര, ചോതി, വിശാഖം (തുലാം), മൂലം, പൂരാടം, തിരുവോണം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.

 

മിഥുനക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പൂയം, മകം, ഉത്രം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ഉത്തൃട്ടാതി, പൂരൂരുട്ടാതി, രേവതി.

 

 

കര്‍ക്കിടകക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, മകം, ഉത്രം 3/4, ചോതി, വിശാഖം, അനിഴം, തിരുവോണം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.

 

കര്‍ക്കിടകക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

രോഹിണി, തിരുവാതിര, പൂയം, മകം, ഉത്രം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, തിരുവോണം, പൂരുരുട്ടാതി (മീനക്കൂറ്), ഉത്തൃട്ടാതി, രേവതി.

 


 

അനുയോജ്യമായ തൊഴില്‍ മേഖല

 

ആട്ടോമൊബൈല്‍, ടൂറിസം, സംഗീതോപകരണ വിപണനം, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് ഷോപ്പ്, വസ്ത്രവ്യാപാരം, തുകല്‍, ബേക്കറി തുടങ്ങിയവ ഇവര്‍ക്ക് അനുകൂലമായ തൊഴില്‍ മേഖലകളാണ്.

 


 

പ്രതികൂലനക്ഷത്രങ്ങള്‍

 

ആയില്യം, പൂരം, അത്തം, ഉത്രാടം, അവിട്ടം, ചതയം എന്നിവ പ്രതികൂല നക്ഷത്രങ്ങളാകയാല്‍ ഇവരുമായുള്ള കൂട്ടിടപാടുകളും വേഴ്ചയും ഒഴിവാക്കണം.

 


 

പ്രതികൂല രത്നങ്ങള്‍

 

മരകതം, വജ്രം

 


 

ദോഷപരിഹാരാര്‍ത്ഥം:

 

ശ്രീകൃഷ്ണന്‍/ വിഷ്ണുവിന്  നെയ്യ് വിളക്ക് , വിഷ്ണുപൂജ, ദുര്‍ഗ്ഗാദേവിക്ക് അര്‍ച്ചന എന്നീ വഴിപാടുകള്‍ നടത്തുകയും ‘ഓം അദിതയേനമഃ’ എന്ന മന്ത്രം 108 പ്രാവശ്യം നിത്യം ജപിക്കുകയും ചെയ്യുക.

 


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO