27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 6

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 6   തിരുവാതിര   പൊതുസ്വഭാവം   ആകാശവീഥിയില്‍ അഗ്നിപോലെ ജ്വലിച്ചുനില്‍ക്കുന്ന ഒറ്റ നക്ഷത്രമാണ് തിരുവാതിര. ദുഃഖത്തിന്‍റെ പ്രതീകമായി കണ്ണുനീര്‍ തുള്ളിയാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം.... Read More

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 6


 

തിരുവാതിര

 

പൊതുസ്വഭാവം

 

ആകാശവീഥിയില്‍ അഗ്നിപോലെ ജ്വലിച്ചുനില്‍ക്കുന്ന ഒറ്റ നക്ഷത്രമാണ് തിരുവാതിര. ദുഃഖത്തിന്‍റെ പ്രതീകമായി കണ്ണുനീര്‍ തുള്ളിയാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം. മിഥുനം രാശിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തിരുവാതിര നാളുകാര്‍ പൊതുവെ ഗര്‍വ്വിഷ്ഠരും, ഉപകാരസ്മരണയില്ലാത്തവരുമായിരിക്കും. എന്നാല്‍ അപൂര്‍വ്വം ചിലരോട് ഇവര്‍ക്കുള്ള അതിരറ്റ ആത്മാര്‍ത്ഥത അവിശ്വസനീയമാണ്. ഏത് കാര്യവും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ്, ലോകപരിചയം, നല്ല ഓര്‍മ്മശക്തി, കര്‍മ്മകുശലത, ബുദ്ധി എന്നീ ഗുണങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കും. നിസ്സാരകാര്യംകൊണ്ട് ക്ഷുഭിതരാകുന്ന ഇവര്‍ പെട്ടെന്ന് തന്നെ ദേഷ്യമെല്ലാം മറന്ന് സൗഹൃദത്തിലാകുകയുംചെയ്യും. വളരെ കുറച്ച് ആള്‍ക്കാരുമായി മാത്രമേ ഇവര്‍ അടുത്ത് ഇടപഴകാറുള്ളു. ഇവര്‍ ഏതെങ്കിലുമൊരു പ്രവര്‍ത്തിമണ്ഡലത്തില്‍തന്നെ സ്ഥിരമായി പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപെടുകയില്ല. മനോവിഷമം കൂടെക്കൂടെ ഉണ്ടാകും. വിവാഹത്തിന് കാലതാമസമോ, വൈവാഹിക ജീവിതത്തില്‍ അസ്വാസ്ഥ്യങ്ങളോ ഉണ്ടാകും. ഏര്‍പ്പെടുന്ന മിക്കകാര്യങ്ങളിലും പ്രതിബന്ധങ്ങളുണ്ടാകുമെങ്കിലും തുടര്‍ച്ചയായ പരിശ്രമത്തിലൂടെ തടസ്സങ്ങള്‍ മാറ്റി ഫലപ്രാപ്തി കൈവരിക്കും. അന്യരുടെ മുമ്പില്‍ തലകുനിച്ച് ബഹുമാനാദരവുകള്‍ കാണിക്കാനുള്ള ദുരഭിമാനമാനമാണ് ഇവരുടെ മിക്ക തടസ്സങ്ങള്‍ക്കും കാരണം. ഏതാണ്ട് 45-62 വയസ്സ് ഇവരുടെ ഉത്തമകാലയളവാണ്. എന്നാല്‍ ശനിദശയിലെ ശുക്രാപഹാരം മുതല്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. രക്തസംബന്ധമായരോഗങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. ഇത് അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

 

ദശാനാഥന്‍ രാഹുവും, നക്ഷത്രദേവത ശിവനും, രാശിനാഥന്‍ ബുധനുമാണ്.

 


 

ദശാകാലം:

 

ഈ നക്ഷത്രക്കാരുടെ ദശാകാലം ശരാശരി 9 വയസ്സുവരെ രാഹുവാണ്. തുടര്‍ന്ന് 25 വയസ്സുവരെ വ്യാഴവുംയ, 44 വയസ്സുവരെ ശനിയും, 61 വയസ്സുവരെ ബുധനും, 68 വയസ്സുവരെ കേതുവും, അതിനുശേഷം 20 വര്‍ഷം ശുക്രദശയും പിന്നീട് ആറ് വര്‍ഷം ആദിത്യദശയുമാണ്.
ഇതില്‍ ശനി, കേതു, ആദിത്യന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ തീരെ നന്നല്ല. അതിനാല്‍ ഈ കാലയളവില്‍ ദോഷപരിഹാരങ്ങള്‍ ചെയ്യണം.

 


 

അനുകൂല ദിവസം: ശനി

 

അനുകൂല തീയതി: 4, 13, 22, 31

 

അനുകൂല നിറം: കടുംനീല, ചാരനിറം.

 

അനുകൂല രത്നം: ഗോമേദകം

 


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, പുണര്‍തം, ആയില്യം, അത്തം, ചിത്തിര, ചോതി, വിശാഖം, മൂലം പൂരാടം, അവിട്ടം (കുംഭം), ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.

 

 

 

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

കാര്‍ത്തിക, മകയിരം, പുണര്‍തം, ആയില്യം, പൂരം, അത്തം, ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി.

 


 

അനുയോജ്യമായ തൊഴില്‍ മേഖല

 

വാര്‍ത്താമാധ്യമങ്ങള്‍, വിവരസാങ്കേതികവിദ്യ, പോര്‍ട്ട്ഫോളിയോ മാനോജ്മെന്‍റ്, പുസ്തകശാല, പരസ്യപ്രചരണം, അറ്റോമിക് എന്‍ജി സെക്ടര്‍ തുടങ്ങിയവ ഇവര്‍ക്ക് അനുകൂലമായ തൊഴില്‍ മേഖലകളാണ്.

 


 

പ്രതികൂലനക്ഷത്രങ്ങള്‍

 

പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി, എന്നീ നാളുകാരുമായുള്ള കൂട്ട സംരംഭങ്ങളും മറ്റു ബന്ധങ്ങളും നന്നല്ല.

 


 

പ്രതികൂല രത്നങ്ങള്‍

 

മുത്ത്, മാണിക്യം

 


 

ദോഷപരിഹാരാര്‍ത്ഥം

 

‘ഓം രുദ്രായനമഃ’ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുക. കൂടാതെ വിഷ്ണുവിന് പാല്‍പ്പായസം, നാഗരാജ ക്ഷേത്രത്തില്‍ നൂറുപാലും എന്നീ വഴിപാടുകളും ചെയ്യുക.

 


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO