27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 21

      ഉത്രാടം   പൊതുസ്വഭാവം     രണ്ട് നക്ഷത്രങ്ങളുടെ ഒരു ഗുണമാണ് ഉത്രാടം. ആനയുടെ കൊമ്പാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം. ഇതിന്‍റെ ആദ്യപാദം ധനുരാശിയിലും, ബാക്കി മൂന്ന് പാദങ്ങള്‍ മകരം... Read More

 

 

 

ഉത്രാടം

 

പൊതുസ്വഭാവം

 

 

രണ്ട് നക്ഷത്രങ്ങളുടെ ഒരു ഗുണമാണ് ഉത്രാടം. ആനയുടെ കൊമ്പാണ് ഈ നക്ഷത്രത്തിന്‍റെ അടയാളം. ഇതിന്‍റെ ആദ്യപാദം ധനുരാശിയിലും, ബാക്കി മൂന്ന് പാദങ്ങള്‍ മകരം രാശിയിലും ഉള്‍പ്പെടുന്നു. എത്തിച്ചേരുന്നിടത്ത് സ്ഥിരമായി നില്‍ക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവര്‍ സൗമ്യ സ്വഭാവക്കാരും ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഏതൊരു കാര്യത്തിനും മറ്റുള്ളവരുടെ ഒരു സഹായം ഇവരില്‍ മിക്കവര്‍ക്കും ആവശ്യമാണ്. ഈ നക്ഷത്രക്കാരില്‍ ചിലര്‍ക്ക് സംസാരത്തില്‍ ചില പോരായ്മ കണ്ടുവരാറുണ്ട്. ഈ ന്യൂനത അവരുടെ ഭാഗ്യലക്ഷണമായി കരുതി വരുന്നു. രാഹൂര്‍ദശയിലാണ് ഇവര്‍ക്ക് വിവാഹഭാഗ്യം ഉണ്ടാകുന്നത്. സ്വന്തം കുടുംബങ്ങളേയും ഒപ്പം ഭാര്യാബന്ധുക്കളേയും ഒരുപോലെ സ്നേഹിക്കുന്ന ഇവരുടെ പ്രകൃതം ഒരു സവിശേഷതയായി കരുതിവരുന്നു. സ്വന്തം പരിശ്രമവും കഠിനാദ്ധ്വാനംകൊണ്ട് ജീവിതത്തില്‍ നേട്ടം കൈവരിക്കുന്നവരാണ് ഈ നക്ഷത്രക്കാരില്‍ അധികം. ഏതുരംഗത്തും ഇവര്‍ ശോഭിക്കും.

 

ജ്യോതിഷം, താന്ത്രിക കര്‍മ്മങ്ങള്‍, ഹിസ്നോട്ടിസം, കോമേഴ്സ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ തല്‍പ്പരരാകും. ആദര്‍ശപരമായ ചിന്ത, ഈശ്വരഭക്തി, ഗുരുഭക്തി, ദേവാലയ സന്ദര്‍ശനത്തിനുള്ള താല്‍പ്പര്യം തുടങ്ങിയവയും ഇവരുടെ പൊതുഫലത്തില്‍ ഉള്‍പ്പെടുന്നു.
ഈ നക്ഷത്രത്തിന്‍റെ ആദ്യപാദത്തില്‍ ജനിക്കുന്നവര്‍ ധനുക്കൂറുകാരും മറ്റു മൂന്നുപാദങ്ങളില്‍ ജനിക്കുന്നവര്‍ മകരക്കൂറുകാരുമാണ്.
ദശാനാഥന്‍ ആദിത്യനും, രാശിനാഥന്‍ ധനുകൂറിന് വ്യാഴവും, മകരക്കൂറിന് ശനിയും; നക്ഷത്ര ദേവത- വിശ്വദേവതകളുമാണ്.


 

ദശാകാലം:

 

ഇവരുടെ ജനനം ആദിത്യദശയിലാണ്. ജന്മശിഷ്ട ആദിത്യദശ ഏകദേശം 3 വര്‍ഷമായി കണക്കാക്കാം. തുടര്‍ന്ന് 13 വയസ്സുവരെ ചന്ദ്രദശയും, 20 വയസ്സുവരെ ചൊവ്വയും, 38 വയസ്സുവരെ രാഹൂര്‍ദശയും, അതിനുശേഷം 54 വയസ്സുവരെ വ്യാഴവും, 73 വയസ്സുവരെ ശനിദശാകാലവും പിന്നീട് 17 വര്‍ഷം ബുധനുമാണ്. ഇവര്‍ക്ക് മാംഗല്യം, ജോലി എന്നിവയെല്ലാം രാഹൂര്‍ദശയിലാണ് സംഭവിക്കുക. ചൊവ്വ, വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷശാന്തി വരുത്തണം.


 

അനുകൂല ദിവസം: ഞായര്‍

 

അനുകൂല തീയതി: 1, 10, 19, 28.

 

അനുകൂല നിറം: മഞ്ഞ, കാവി

 

അനുകൂല രത്നം: മാണിക്യം

 


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 


 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:(ധനുക്കൂറ്)

 

 

തിരുവാതിര, പൂയം, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, വിശാഖം(തുലാക്കൂറ്), അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, ഉത്തൃട്ടാതി.

 

 

പുരുഷന് വിവാഹത്തിന് അനുകൂലമായ(സ്ത്രീ) നക്ഷത്രങ്ങള്‍: (ധനുക്കൂറ്)

 

 

ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പൂരം, ഉത്രം, അത്തം, ചിത്തിര, പൂരാടം, തിരുവോണം, ചതയം, ഉത്തൃട്ടാതി.

 

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:(മകരക്കൂറ്)

 

ഭരണി, കാര്‍ത്തിക, രോഹിണി, പൂയം, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, വിശാഖം(തുലാം) അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, ഉത്തൃട്ടാതി.

 

 

പുരുഷന് വിവാഹത്തിന് അനുകൂലമായ(സ്ത്രീ) നക്ഷത്രങ്ങള്‍: (മകരക്കൂറ്)

 

 

ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, ആയില്യം, ഉത്രം (കന്നിക്കൂറ്), അത്തം, ചിത്തിര, ചോതി, വിശാഖം(തുലാം), പൂരാടം, ഉത്രാടം, തിരുവോണം, ചതയം, ഉത്തൃട്ടാതി.

 


 

അനുയോജ്യമായ  തൊഴില്‍ മേഖല

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൈവറ്റ് ട്യൂഷന്‍, ജ്യോതിഷം, സാമ്പത്തിക മേഖല, നിയമോപദേശകന്‍, ട്രാവല്‍ ആന്‍റ് ടൂറിസം, മാതൃ-ശിശു ആശുപത്രികള്‍, സര്‍വ്വീസ് സ്റ്റേഷന്‍, ഫിസിഷ്യന്‍, ടാക്സ് പ്രാക്ടീഷണര്‍, മതപഠന സ്ഥാപനങ്ങള്‍, ഗ്യാസ് വിതരണം തുടങ്ങിയവ അനുയോജ്യമായ കര്‍മ്മ മേഖലകളാണ്.

 


 

പ്രതികൂല നക്ഷത്രങ്ങള്‍

 

അവിട്ടം, പൂരുരുട്ടാതി, രേവതി, മകം, ചോതി എന്നീ നക്ഷത്രക്കാരുമായുള്ള ക്രയവിക്രയങ്ങള്‍ നന്നല്ല.

 


 

പ്രതികൂല രത്നങ്ങള്‍

 

വജ്രം, ഇന്ദ്രനീലം.

 


 

ദോഷപരിഹാരാര്‍ത്ഥം:

 

ശിവക്ഷേത്രത്തില്‍ ഗണപതിഹോമം, വിഷ്ണുക്ഷേത്രത്തില്‍ പാല്‍പായസം, ശാസ്താവിന് നീരാജനം എന്നീ വഴിപാടുകള്‍ നടത്തുകയും ‘ഓം വിശ്വദേവേഭ്യോ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.

 


(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO