27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 20

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 20   പൂരാടം     പൊതുസ്വഭാവം   മുറത്തിന്‍റെ ആകൃതിയിലുള്ള നാല് നക്ഷത്രങ്ങളുടെ സമൂഹമാണ് പൂരാടം നക്ഷത്രം. ഇത് പാദദോഷമുള്ള നക്ഷത്രംകൂടിയാണ്. ഇതിന്‍റെ ആദ്യപാദത്തില്‍... Read More

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 20


 

പൂരാടം

 

 

പൊതുസ്വഭാവം

 


മുറത്തിന്‍റെ ആകൃതിയിലുള്ള നാല് നക്ഷത്രങ്ങളുടെ സമൂഹമാണ് പൂരാടം നക്ഷത്രം. ഇത് പാദദോഷമുള്ള നക്ഷത്രംകൂടിയാണ്. ഇതിന്‍റെ ആദ്യപാദത്തില്‍ ജനിച്ചവര്‍ മാതാവിനും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും, മൂന്നാമത്തെതാണെങ്കില്‍ അമ്മാവനും, നാലാം പാദത്തില്‍ ജാതകനും ദോഷാനുഭവങ്ങള്‍ ഉണ്ടാകും. എന്നാല്‍ പരിഹാരങ്ങള്‍ ചെയ്താല്‍ ദോഷം കുറയും. മികച്ച ബുദ്ധിസാമര്‍ത്ഥ്യം, മാതൃഭക്തി, അഭിമാനം, ആത്മനിയന്ത്രണം, സേവന തല്‍പ്പരത, ഭാഗ്യം, കര്‍മ്മശേഷി തുടങ്ങിയവ പൂരാടം നക്ഷത്രജാതരുടെ ഗുണവിശേഷങ്ങളില്‍ ചിലതാണ്. എന്തിനേയും ചെറുത്തുനില്‍ക്കുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യാനുള്ള ഇവരുടെ കഴിവ് ശ്രദ്ധേയമാണ്. ഇവരില്‍ ചിലര്‍ കുറ്റം ചെയ്യാതെ, ചില അപവാദങ്ങള്‍ക്ക് പാത്രീഭവിക്കാറുണ്ട്. ലുബ്ധര്‍ എന്നൊരു പേരുദോഷവും ഇവര്‍ സമ്പാദിക്കാറുണ്ട്. ഇവര്‍ക്ക് സ്ഥിരമായ സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്.

 

പൂരാടം നക്ഷത്രക്കാരുടെ മംഗല്യം വൈകിയാണ് നടക്കാറുള്ളതെങ്കിലും ദാമ്പത്യജീവിതം പൊതുവെ ശോഭനമായിരിക്കും. ഇവരുടെ വിദ്യാഭ്യാസജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പൊതുവെ സല്‍സ്വഭാവികളും സ്വന്തം കുടുംബജനങ്ങളോട് കൂടുതല്‍ സ്നേഹം പുലര്‍ത്തുന്നവരും ആയിരിക്കും. ഇവര്‍ ഒരു പരിധിവരെ ഭര്‍ത്താവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാറുള്ളതിനാല്‍ ചില പ്രശ്നങ്ങളും ഉണ്ടാകും.

 

ദശാനാഥന്‍ ശുക്രനും രാശിനാഥന്‍ വ്യാഴവും നക്ഷത്ര ദേവത ജല ദേവതയുമാണ്.


 

ദശാകാലം:

 

ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങള്‍ തീരെ നന്നല്ല അതിനാല്‍ ഈ കാലയളവുകളില്‍

ദോഷപരിഹാരം ചെയ്യണം.

 

പൂരാടം നക്ഷത്രക്കാര്‍ ജനിക്കുന്നത് ശുക്രദശയിലാണ്. ബാലശുക്രനായതിനാല്‍ ജാതകന് ശുക്രന്‍ കൂടുതല്‍ ഫലം നല്‍കില്ല. ശുക്രദശ ശരാശരി 10 വയസ്സുവരെയായി കണക്കാക്കാം. തുടര്‍ന്ന് 16 വയസ്സുവരെ ആദിത്യദശയും, 26 വയസ്സുവരെ ചന്ദ്രനും, 38 വയസ്സുവരെ ചൊവ്വാദശയുമാണ്. അതിനുശേഷം 51 വയസ്സുവരെ രാഹൂര്‍ദശയും 67 വയസ്സുവരെ വ്യാഴവും 86 വയസ്സുവരെ ശനിദശയുമാണ്.


 

അനുകൂല ദിവസം: വെള്ളി

 

അനുകൂല തീയതി: 6, 15, 24

 

അനുകൂല നിറം: സ്ഫടിക നിറം, ഇളം നിറങ്ങള്‍.

 

അനുകൂല രത്നം: വജ്രം.

 


വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:


 

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ(പുരുഷ) നക്ഷത്രങ്ങള്‍:

 

തിരുവാതിര, പുണര്‍തം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, കേട്ട, മൂലം, ഉത്രാടം, പൂരുരുട്ടാതി, രേവതി.

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം(മിഥുനകൂറ്), മകം, ഉത്രം, അത്തം, മൂലം, ഉത്രാടം, പൂരുരുട്ടാതി, രേവതി.

 


 

അനുയോജ്യമായ തൊഴില്‍ മേഖല

 

റെയില്‍വേ, വ്യോമയാനം, മൃഗസംരക്ഷണം, സിനിമ, ഹോട്ടല്‍, ആശുപത്രി, നിയമരംഗം, സാമ്പത്തിക സ്ഥാപനങ്ങള്‍, റബ്ബര്‍- പരുത്തി വ്യവസായങ്ങള്‍ തുടങ്ങിയവ പൂരാടം നക്ഷത്രജാതര്‍ക്ക് അനുകൂലമായ തൊഴില്‍ മേഖലകളാണ്.

 


 

പ്രതികൂല നക്ഷത്രങ്ങള്‍

 

തിരുവോണം, ചതയം, ഉത്തൃട്ടാതി, ആയില്യം, പൂയം എന്നീ നക്ഷത്രക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളും വേഴ്ചകളും നന്നല്ല.


 

പ്രതികൂല രത്നങ്ങള്‍

 

മാണിക്യം, മുത്ത്.


 

ദോഷപരിഹാരാര്‍ത്ഥം

 

വിഷ്ണു സഹസ്രനാമ പാരായണം, നവഗ്രഹ പൂജ, മഹാലക്ഷ്മീ ക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന എന്നീ വഴിപാടുകള്‍ നടത്തുകയും ‘ഓം അദ്രഭ്യോ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO