27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 2

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 2   ഭരണി   പൊതുസ്വഭാവം   സ്വന്തമായ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഭരണി നക്ഷത്രക്കാര്‍ക്ക് ചെറുപ്രായം മുതല്‍ തന്നെ തിക്തമായ പല അനുഭവങ്ങളും നേരിടേണ്ടിവരും.... Read More

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 2

 

ഭരണി

 

പൊതുസ്വഭാവം

 

സ്വന്തമായ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഭരണി നക്ഷത്രക്കാര്‍ക്ക് ചെറുപ്രായം മുതല്‍ തന്നെ തിക്തമായ പല അനുഭവങ്ങളും നേരിടേണ്ടിവരും. ആരേയും ശ്രദ്ധിച്ച് അപഗ്രഥിച്ച് പഠിച്ച് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാനും അത് അനുസരിച്ച് അവരോട് സഹകരിക്കുവാനുമുള്ള ഇവരുടെ കഴിവ് ശ്രദ്ധേയമാണ്. വിദ്യാഭ്യാസപരമായ നേട്ടമുണ്ടാകുമെങ്കിലും മനസ്സാക്ഷിക്ക് വിപരീതമായി മറ്റുള്ളവരെ പ്രീണിപ്പിച്ചോ, സേവ പിടിച്ചോ ഏത് വിധേനയും കാര്യം കാണാന്‍ ശ്രമിക്കില്ല. ഇവര്‍ക്ക് ജീവിതം ഗുണദോഷ സമ്മിശ്രമായിരിക്കും. സ്വന്തം വ്യക്തിത്വത്തെയോ, സ്വഭാവശുദ്ധിയെയോ അപമാനിക്കുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍ പെട്ടെന്ന് ക്ഷോഭിക്കും. എന്നാല്‍ അവരൊന്ന് ക്ഷമപറഞ്ഞാല്‍ വൈരാഗ്യം മറന്ന് വീണ്ടും ആത്മാര്‍ത്ഥമായി സഹകരിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ദാമ്പത്യജീവിതത്തില്‍ ആദ്യകാലയളവിലുണ്ടാകുന്ന അല്‍പ്പം അസ്വസ്ഥതകള്‍ ഒഴിച്ചാല്‍ ഭാര്യാ-ഭര്‍ത്തൃബന്ധം മൊത്തത്തില്‍ സംതൃപ്തമായിരിക്കും. ദന്തരോഗം, അര്‍ശസ്, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ പിടിപെടാം.
ദശാനാഥന്‍ ശുക്രനും, രാശിനാഥന്‍ ചൊവ്വയും നക്ഷത്ര ദേവവത യമനും ആകുന്നു.


 

ദശാകാലം:

 

ഭരണിനക്ഷത്രക്കാരുടെ ജനനം ശുക്രദശയിലാണ്. ഏകദേശം 10 വര്‍ഷം ശുക്രദശയായി കണക്കാക്കാം. തുടര്‍ന്ന് 6 വര്‍ഷം ആദിത്യനും, 10 വര്‍ഷം ചന്ദ്രനും, 7 വര്‍ഷം കുജദശയും, 18 വര്‍ഷം രാഹൂര്‍ദശയും 16 വര്‍ഷം വ്യാഴദശയും 19 വര്‍ഷം ശനിദശയുമാണ്.
ചന്ദ്രദശയും, രാഹൂര്‍ദശയും, ശനിദശയും ഇവര്‍ക്ക് ദോഷദശാകാലങ്ങളാണ്. അതിനാല്‍ ഈ ദശാകാലങ്ങളില്‍ യഥാവിധി ദോഷപരിഹാരങ്ങള്‍ ചെയ്യണം.


 

അനുകൂല ദിവസം: ചൊവ്വ, വെള്ളി

 

അനുകൂല തീയതി: 6, 15, 24

 

അനുകൂല നിറം: ചുവപ്പ്, ഇളം നിറം

 

അനുകൂല രത്നം: വജ്രം


 

 

 

 


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക 1/4, ഉത്രം 1/4, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, പൂരൂരുട്ടാതി, രേവതി, വിശാഖം, തൃക്കേട്ട എന്നിവ പ്രതികൂല നക്ഷത്രങ്ങളായതിനാല്‍ പരമാവധി ഒഴിവാക്കുക.

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക, പുണര്‍തം, പൂയം, മകം, ഉത്രം, അത്തം, ചോതി, ഉത്രാടം 3/4, ചതയം.


 

 

അനുയോജ്യമായ തൊഴില്‍ മേഖല

 

സംഗീത- കലാ-കായിക- വിനോദമേഖലകള്‍, ടി.വി. സീരിയല്‍ നിര്‍മ്മാണവും അഭിനയവും, സ്വര്‍ണ്ണാഭരണ വ്യാപാരം, കൃഷി, പാത്രങ്ങള്‍-മറ്റ് ഗൃഹോപകരണങ്ങള്‍- ഒപ്റ്റിക്കല്‍സ്- പട്ടുസാരികള്‍- ഓട്ടോ മൊബൈല്‍ തുടങ്ങിയവയുടെ ബിസിനസ്സ്, മാംസോല്‍പ്പന്ന വിപണനം, ഹോട്ടല്‍, ആശുപത്രി തുടങ്ങിയവ അനുയോജ്യമായ തൊഴില്‍ മേഖലകളാണ്.


 

 

പ്രതികൂലനക്ഷത്രങ്ങള്‍

 

രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരുമായുള്ള വ്യാപാര ബന്ധങ്ങളും വേഴ്ചയും പ്രതികൂല ഫലങ്ങള്‍ ഉളവാക്കും. അതിനാല്‍ അവ ഒഴിവാക്കുക.


 

 

പ്രതികൂല രത്നങ്ങള്‍

 

മാണിക്യം, മുത്ത്


 

 

ദോഷപരിഹാരാര്‍ത്ഥം

 

ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ ചുമന്നപ്പട്ട്, കടുംപായസം, വിഷ്ണുക്ഷേത്രത്തില്‍ മഞ്ഞപ്പട്ട്, തുളസിമാല, നെയ്യ്വിളക്ക്, സുബ്രഹ്മണ്യന് ഭസ്മാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തുകയും ‘ഓം യമായ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയുംചെയ്യുക.

 

(തുടരും)


 

സി. സദാനന്ദന്‍പിള്ള
(ജ്യോതിഷരത്നം)

0479- 2444968

Show Less

No comments Yet

SLIDESHOW

LATEST VIDEO